അഞ്ചാം ടി 20 യിലും ഓസ്ട്രേലിയക്കെതിരെ വിജയവുമായി ഇന്ത്യ |India vs Australia
ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടി20യിലും വിജയവുമായി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശപ്പോരാട്ടത്തിൽ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്.മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്.
ബെന്‍ മക്ഡെമോര്‍ട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവർ എറിഞ്ഞ അര്ഷാദീപാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. രവി ബിഷ്ണോയി അര്‍ഷദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് സ്കോര്‍ ചെയ്തത്. 37 പന്തില്‍ 53 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
Never get a-Head☝️of yourselves while deciphering the brilliance of Ravi Bishnoi 🌪️✨#INDvAUS #IDFCBankT20ITrophy #JioCinemaSports pic.twitter.com/ukarckiWd5
— JioCinema (@JioCinema) December 3, 2023
ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് പക്ഷെ ലഭിച്ചത് മോശം തുടക്കം. ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് മൂന്ന് വിക്കറ്റുകളാണ് അതിവേഗം നഷ്ടമായത്. സ്കോര്‍ 33 ല്‍ നില്‍ക്കെയാണ് 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് ഋതുരാജ്(10), സൂര്യകുമാര്‍(5), റിങ്കു സിങ്(6), എന്നിവരും പുറത്തായി. പിന്നീട് ജിതേഷ് ശര്‍മ്മയും ശ്രേയസ് അയ്യരും സ്കോര്‍ 97 ല്‍ എത്തിച്ചു. 16 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ജിതേഷ് പുറത്തായി.
Arshdeep Singh is still in the ring 🥊
— JioCinema (@JioCinema) December 3, 2023
A death-bowling masterclass by #TeamIndia bowling super 🌟 seals victory!🫶#IDFCFirstBankT20ITrophy #JioCinemaSports #INDvAUS pic.twitter.com/njXsZHBvlq
അക്ഷര്‍ പട്ടേല്‍ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. അക്സര്‍ – ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ അക്സറും അവസാന ഓവറില്‍ ശ്രേയസും മടങ്ങി. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്സും അഞ്ച് ഫോറും നേടി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.