‘ 20 കിലോ കുറച്ചാൽ ഐപിഎല്ലിൽ എടുക്കാം’ : അഫ്ഗാനിസ്ഥാൻ താരത്തെക്കുറിച്ച് എംഎസ് ധോണി | MS Dhoni
മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ 2018 ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുമായി ബന്ധപ്പെട്ട രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ ഓപ്പണിങ് ബാറ്റ്‌സ്മാൻ മുഹമ്മദ് ഷഹ്‌സാദിനെക്കുറിച്ച് ധോണിയുമായി ആ മത്സരത്തിന് ശേഷം സംസാരിച്ചതായും മുൻ ക്യാപ്റ്റൻ പറഞ്ഞു.
ഷഹ്‌സാദിന് 20 കിലോഗ്രാം ഭാരം കുറയ്ക്കാനായാൽ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധോനി പറഞ്ഞു.ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഷഹ്‌സാദിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപെട്ടിരുന്നു.ദുബായിലെ അവിസ്മരണീയമായ ഏറ്റുമുട്ടലിൽ, 116 പന്തിൽ 124 റൺസ് നേടി ഷഹ്‌സാദ് തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചു.
Former Afghanistan captain Asghar Afghan revealed his chat with Dhoni from the 2018 Asia Cup
— SportsTiger (@The_SportsTiger) December 9, 2023
📸: ACC / ACB#ipl #ipl2024 ##Afghanistan #msdhoni #ipl #csk #whistlepodu pic.twitter.com/3TAQHD5bbq
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 252/8 എന്ന സ്‌കോറാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് ഓൾഔട്ടായി, മത്സരം സമനിലയിൽ അവസാനിച്ചിരിക്കുകയാണ്.36-കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് ഷഹ്‌സാദ് അഫ്ഗാനിസ്ഥാനായി 84 ഏകദിനങ്ങൾ കളിച്ചു, 33-ലധികം ശരാശരിയിൽ 2727 റൺസ് നേടി. അതിൽ അദ്ദേഹം ആറ് സെഞ്ചുറികളും നേടി. ടി20യെ സംബന്ധിച്ചിടത്തോളം, 73 മത്സരങ്ങളിൽ നിന്ന് 30ന് അടുത്ത് ശരാശരിയിൽ 2048 റൺസ് അദ്ദേഹം നേടി.
Asghar Afghan recalls a hilarious MS Dhoni tale from the 2018 Asia Cup tied match. 😂#MSDhoni #AsgharAfghan #Afghanistan #Cricket #Sportskeeda pic.twitter.com/OrMKrzqonp
— Sportskeeda (@Sportskeeda) December 8, 2023
“2018 ലെ ഏഷ്യാ കപ്പിലെ IND vs AFG മത്സരത്തിന് ശേഷം, ഞാൻ എംഎസ് ധോണിയുമായി ദീർഘനേരം സംസാരിച്ചു. അദ്ദേഹം മികച്ച ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റിന് ദൈവത്തിന്റെ സമ്മാനവുമാണ്. അവൻ ഒരു നല്ല മനുഷ്യനാണ്. മുഹമ്മദ് ഷഹ്സാദിനെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചു. ഷഹ്‌സാദ് നിങ്ങളുടെ വലിയ ആരാധകനാണെന്ന് ഞാൻ ധോണി ഭായിയോട് പറഞ്ഞു. ഷഹ്‌സാദിന് വലിയ വയറുണ്ടെന്നും 20 കിലോ കുറച്ചാൽ ഞാൻ അവനെ ഐപിഎല്ലിൽ എടുക്കുമെന്നും ധോണി പറഞ്ഞു. എന്നാൽ പരമ്പരയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തിയ ഷഹ്സാദ് അഞ്ച് കിലോഗ്രാം കൂടി വർധിച്ചു” അസ്ഗർ അഫ്ഗാൻ പറഞ്ഞു.