തകർപ്പൻ സെഞ്ചുറിയുമായി രോഹനും കൃഷ്‌ണ പ്രസാദും, മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ | Kerala |Hazare Trophy pre-quarterfinal

വിജയ് ഹസാരെ ട്രോഫിയിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റൻ സ്കോർ .50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 383 റൺസാണ് കേരളം അടിച്ചു കൂട്ടിയത്. ഓപ്പണർമാരായ കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും നേടിയ സെഞ്ചുറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രോഹന്‍ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു.കൃഷ്ണ പ്രസാദ് 136 പന്തിൽ നിന്നും 13 ഫോറും 4 സിക്സുമടക്കം 144 റൺസെടുത്തു. സഞ്ജു 29 റണ്സെടുത്തു പുറത്തായി. വിഷ്ണു വിനോദ് 43 റൺസും നേടി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിന്റെ ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ ഓവറുകളില്‍ റൺസ് നേടാൻ ഇരുവരും ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഇരുവരും അനായാസം ബൗണ്ടറികൾ നേടിക്കൊണ്ടിരുന്നു. ആദ്യ 10 ഓവറിൽ 48 റൺസാണ് കേരളം നേടിയത്. എന്നാൽ അതിനു അതിനു ശേഷം ഇരു ഓപ്പണര്മാരും അനായാസം റൺസ് കണ്ടെത്തിയതോടെ 19 ഓവറിൽ കേരളം 100 കടന്നു.

ആദ്യം കൃഷ്‌ണ പ്രസാദാണ് അടി തുടങ്ങിയതെങ്കിലും രോഹന്‍ പിന്നാലെ മഹാരാഷ്ര ബൗളര്മാര്ക്കെതിരെ ആഞ്ഞടിച്ചു.62 പന്തിൽ ഏഴു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കൃഷ്ണ പ്രസാദ് അർദ്ധ സെഞ്ച്വറി നേടി. പിന്നാലെ രോഹൻ കുന്നുമ്മൽ 53 പന്തിൽ ഫിഫ്റ്റിയും നേടി. ഇരുവരും 6 റൺസ് നിരക്കിൽ സ്കോർ മുന്നോട്ട് കൊണ്ട് പോയി. 30 ആം ഓവറിൽ കേരള സ്കോർ 183 ൽ എത്തിയപ്പോൾ രോഹൻ കുന്നുമ്മൽ സെഞ്ചുറി തികച്ചു.83 പന്തിലാണ് രോഹൻ സെഞ്ച്വറി നേടിയത്. 33 ഓവറിൽ കേരള സ്കോർ 200 കടന്നു.

34 ആം ഓവറിൽ രോഹൻ കുന്നുമ്മൽ പുറത്തായി.കൃഷ്ണ പ്രസാദും രോഹ്നനും ചേർന്ന് 34.1 ഓവറിൽ 218 റൺസ് കൂട്ടിച്ചേർത്തു. ലിസ്റ്റ് എ ക്രിക്കറ്റിൽ നാലാം സെഞ്ച്വറി നേടിയ രോഹൻ 95 പന്തിൽ 18 ഫോറും സിക്‌സും സഹിതം 120 റൺസെടുത്തു. മൂന്നാമതായി ഇറങ്ങിയ സഞ്ജുവിനെയും കൂട്ടുപിടിച്ച്‌ പ്രസാദ് റൺ റേറ്റ് ഉയർത്തി കൊണ്ടിരുന്നു. പിന്നാലെ കൃഷൻ പ്രസാദ് മൂന്നക്കത്തിലെത്തി. ലിസ്റ്റ് എ ക്രിക്കറ്റിൽ 114 പന്തിൽ നിന്നാണ് കൃഷൻ പ്രസാദ് തന്റെ കന്നി സെഞ്ച്വറി നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇത് മൂന്നാം തവണ മാത്രമാണ് കേരളത്തിന്റെ രണ്ടു ഓപ്പണര്മാരും സെഞ്ച്വറി നേടുന്നത്.

42 ഓവറിൽ സ്കോർ 292 ൽ നിൽക്കെ സാംഞ്ഞു സാംസണെ കേരളത്തിന് നഷ്ടമായി. 25 പന്തിൽ നിന്നും 4 ബൗണ്ടറികളോടെ 29 റൺസ് എടുത്ത സഞ്ജുവിനെ ഘോഷ് ക്‌ളീൻ ബൗൾഡ് ചെയ്തു. 44 ആം ഓവറിൽ 136 പന്തിൽ നിന്നും 13 ഫോറും 4 സിക്സുമടക്കം 144 റൺസെടുത്ത കൃഷ്ണ പ്രസാദ് പുറത്തായതോടെ സ്കോർ 3 വിക്കറ്റിന് 308 എന്ന നിലയിലായി. അവസാന ഓവറുകളിൽ വിഷ്ണു വിനോദും ബാസിതും ചേർത്ത് കേരള സ്കോർ ഉയർത്തി. 48 ഓവറിൽ കേരള സ്കോർ 350 കടന്നു. സ്കോർ 372 ൽ നിൽക്കെ കേരളത്തിന് നാലാം വിക്കറ്റ് നഷ്ടമായി.23 പന്തിൽ നിന്നും 43 റൺസെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റാണ് നഷ്ടമായത്.

4.5/5 - (2 votes)