“അതുവരെ ഞാൻ ഫുട്ബോളിൽ നിന്ന് വിരമിക്കില്ല..” : അൽ നാസറിനൊപ്പം അഞ്ച് കിരീടങ്ങളെങ്കിലും നേടുമെന്ന് ക്രിസ്റ്റ്യാനോ റോണാൾഡോ | Cristiano Ronaldo | Al -Nassr
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് 2022 ഡിസംബർ 31-നാണ് പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. ഈ നീക്കത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പലരും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും റൊണാൾഡോ തന്റെ മിന്നുന്ന സൗദിയിലും തുടർന്നു.
റൊണാൾഡോയുടെ ചുവടുപിടിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കം നിരവധി സൂപ്പർ താരങ്ങൾ സൗദി ക്ലബ്ബുകളിലേക്ക് വരുകയും ചെയ്തു. റൊണാൾഡോയുടെ വരവ് സൗദി അറേബ്യയിൽ വലിയൊരു ഫുട്ബോൾ വിപ്ലമാണ് സൃഷ്ടിച്ചത്.ഈ സീസണിൽ സൗദി പ്രോ ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും എട്ട് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം നേടിയ താരമാണ് പോർച്ചുഗൽ സൂപ്പർതാരം (24). ടോപ് സ്കോറർ, ടോപ് അസിസ്റ്റ് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്താണ് അദ്ദേഹം എന്നതും ശ്രദ്ധേയമാണ്.
38 year old Cristiano Ronaldo. 😍pic.twitter.com/veknJCHdsB
— The CR7 Timeline. (@TimelineCR7) December 11, 2023
ഇന്നലെ കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അൽ-ഷബാബിനെതിരെ നേടിയ ഗോളോടെ 2023 ൽ റൊണാൾഡോ 50 ഗോളുകൾ തികക്കുകയും ചെയ്തു.ആരാധകരെ ആവേശത്തിലാക്കുന്ന ഉറപ്പുമായി എത്തിയിരിക്കുകയാണ് റൊണാൾഡോ .യൂറോപ്യൻ ഫുട്ബോളിന് നൽകിയതിന്റെ ഇരട്ടി അൽനാസറിന് നൽകുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.“അൽ നാസർ എഫ്സിക്കൊപ്പം കുറഞ്ഞത് അഞ്ച് കിരീടങ്ങളെങ്കിലും നേടാതെ ഞാൻ വിരമിക്കില്ല. ലോകത്തിലെ ഏറ്റവും മികച്ച ആരാധകവൃന്ദം അൽ നസ്റിനുണ്ട്. ഈ ആരാധകരെ ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല” റൊണാൾഡോ പറഞ്ഞു.
Cristiano Ronaldo scores his 50th goal in 2023 🐐 pic.twitter.com/VrlsidYoWl
— GOAL (@goal) December 11, 2023
“ഞാൻ നേരത്തെ അൽ-നാസർ സൗദി ക്ലബ്ബിൽ വരാത്തതിൽ വലിയ ഖേദമുണ്ട്. എന്നാൽ ഇപ്പോൾ ഞാൻ വളരെ സന്തുഷ്ടനാണ്, യൂറോപ്പിൽ ഞാൻ നൽകിയതിന്റെ ഇരട്ടി ഞാൻ അൽ-നാസറിന് നൽകും” അദ്ദേഹം കൂട്ടിച്ചേർത്തു.2023 ജനുവരിയിൽ എത്തിയെങ്കിലും സീസണിൽ ടീമിനെ സൗദി പ്രോ ലീഗ് കിരീടത്തിലേക്ക് നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞില്ല. 2023-2024 സീസണിൽ അത് നേടിക്കൊടുക്കാൻ കഴിയും എന്ന വിശ്വാസം റൊണാള്ഡോക്കുണ്ട്. ലീഗിൽ 16 റൗണ്ട് മത്സരങ്ങളിൽ 14 വിജയങ്ങളും രണ്ട് സമനിലയും ഉൾപ്പെടെ 44 പോയിന്റുമായി അൽ ഹിലാൽ എഫ്സി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Cristiano Ronaldo:
— EmperorA. (@EmperorAFC) December 9, 2023
I will not retire from football until I achieve more than five championship with Al Nassr. Al Nassr fans deserve that from me. They are the greatest fans in the world And I will never forget them as long as I live. pic.twitter.com/4DHQ5bEw95
16 മത്സരങ്ങളിൽ നിന്ന് 12 ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 37 പോയിന്റുമായി അൽ നാസർ രണ്ടാം സ്ഥാനത്താണ്. സീസണിന്റെ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഏഴ് പോയിന്റ് വ്യത്യാസത്തിലാണ്. എഎൽ ഹിലാൽ ഈ സീസണിൽ തോൽവി അറിഞ്ഞിട്ടില്ല. ഇതുകൊണ്ട് അൽ നാസറിന് സൗദി പ്രോ ലീഗ് കിരീടം നേടുക കുറച്ച് ബുദ്ധിമുട്ടാവും.