ആദ്യ ഏകദിനത്തിലെ തകർപ്പൻ ജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ എംഎസ് ധോണിയെ പിന്നിലാക്കി KL രാഹുൽ | KL Rahul
ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയ ലക്ഷ്യം 16 .4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
ഇന്നലത്തെ വിജയത്തോടെ ക്യാപ്റ്റൻ രാഹുൽ ഇതിഹാസ നായകൻ എംഎസ് ധോണിയെ മറികടന്ന് റെക്കോർഡ് സ്വന്തമാക്കി.ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ വൈറ്റ് ബോൾ ലെഗിൽ നിന്ന് ഇടവേള തിരഞ്ഞെടുത്ത സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിലാണ് രാഹുലിന് ഏകദിന ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം 200 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടകുന്നതിൽ രാഹുലിന്റെ ക്യാപ്റ്റൻസിയും വലിയ പങ്കുവഹിച്ചു . ഇതിഹാസ താരം എംഎസ് ധോണിയെ ഒരു പ്രധാന ക്യാപ്റ്റൻസി റെക്കോർഡിൽ അദ്ദേഹം മറികടന്നു.
The first ever to achieve this feat! 🇮🇳👏#INDvsSA #KLRahul #TeamIndia #CricketTwitter pic.twitter.com/t0i1wPi6j3
— InsideSport (@InsideSportIND) December 17, 2023
അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവുമധികം വിജയങ്ങൾ നേടിയ ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ മുൻ ലോകകപ്പ് ജേതാവ് എംഎസ് ധോണിയെ രാഹുൽ മറികടന്നു.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന വിജയം രാഹുലിന്റെ തുടർച്ചയായ 10-ാം വിജയമായിരുന്നു.2013 ൽ 9 മത്സരങ്ങളിൽ ധോണി പരാജയപ്പെടാത്ത ഇന്ത്യയെ നയിച്ചു.2022/23 ലെ മുൻ 10 അന്താരാഷ്ട്ര മത്സരങ്ങളിൽ രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യ തോൽവി അറിയാതെ മുന്നേറി.2019 മുതൽ 2022 വരെ തുടർച്ചയായി 19 വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻമാരുടെ റെക്കോർഡ് രോഹിത് ശർമ്മയുടെ പേരിലാണ്.
KL Rahul is the first Indian captain to win a Pink ODI. 🫡#KLRahul #SAvIND #Cricket #Sportskeeda pic.twitter.com/5Q9GGV0FiM
— Sportskeeda (@Sportskeeda) December 17, 2023
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻമാരുടെ തുടർച്ചയായ ഏറ്റവും കൂടുതൽ വിജയങ്ങൾ:
രോഹിത് ശർമ്മ – 19 മത്സരങ്ങൾ (2019/22)
രോഹിത് ശർമ്മ – 12 മത്സരങ്ങൾ (2018)
വിരാട് കോലി – 12 മത്സരങ്ങൾ (2017)
രോഹിത് ശർമ്മ – 10 മത്സരങ്ങൾ (2023)
കെ എൽ രാഹുൽ – 10 മത്സരങ്ങൾ (2022/23)*
എംഎസ് ധോണി – 9 വിജയങ്ങൾ (2013)
KL Rahul registers his 10th consecutive win as Indian captain. pic.twitter.com/4nOwtUNIMm
— CricTracker (@Cricketracker) December 17, 2023
ജോഹന്നാസ്ബർഗ് ഏകദിനത്തിലെ തകർപ്പൻ വിജയത്തിന് ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.2017/18ൽ വിരാട് കോഹ്ലിയുടെ കീഴിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏകദിന പരമ്പരയിൽ തോൽപ്പിച്ചത്.