‘ആരാണ് സമീർ റിസ്‌വി?’ : ചെന്നൈ 8.40 കോടി കൊടുത്ത് സ്വന്തമാക്കിയ 20 കാരനെക്കുറിച്ചറിയാം | Sameer Rizvi
നടന്ന ഐപിഎൽ 2024 ലേലത്തിൽ ഉത്തർപ്രദേശ് ബാറ്റർ സമീർ റിസ്‌വിയെ ചെന്നൈ സൂപ്പർ കിംഗ്‌സ് 8.4 കോടി രൂപ കൊടുത്താണ് സ്വന്തമാക്കിയത്.20 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.20കാരനായ താരത്തെ സ്വന്തമാക്കാൻ ഗുജറാത്ത ടൈറ്റൻസും സിഎസ്കെയും തമ്മിലായിരുന്നു പോരാട്ടം. അതിനിടെ ഡൽഹി ക്യാപിറ്റൽസുമെത്തി.ജിടി 7.6 കോടിക്ക് പിൻവലിച്ചു, അവസാനംചെന്നൈ താരത്തെ സ്വന്തമാക്കി.
അടുത്തിടെ നടന്ന യുപി ടി20 ലീഗിൽ കാൺപൂർ സൂപ്പർസ്റ്റാറുകൾക്കായി രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 455 റൺസ് നേടിയ റിസ്‌വി ശ്രദ്ധേയനായി.യുപി ലീഗിൽ ഏറ്റവും വേഗതയിൽ സെഞ്ച്വറി സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ഈ ഇരുപതുകാരന്റെ പേരിലാണ്.റിസ്‌വി ഇതുവരെ 11 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 49.16 ശരാശരിയിൽ 295 റൺസ് നേടിയിട്ടുണ്ട്.
A promising prospect for CSK 🟡
— Sportskeeda (@Sportskeeda) December 19, 2023
Men's U23 State A
6 innings, 454 runs, 29 fours & 37 sixes 🔥
UP T20
9 innings, 455 runs, 188.80SR, 35 fours, 38 sixes 🌟
(Stats credits: IDCF)#SameerRizvi #CSK #ChennaiSuperKings #IPL2024Auction #Cricket #Sportskeeda pic.twitter.com/9js4AvsTl6
വലംകൈയ്യൻ ബാറ്റർ അണ്ടർ 23 സംസ്ഥാന എ ടൂർണമെന്റിൽ ചില മികച്ച പ്രകടനങ്ങൾ നടത്തി, അവിടെ അദ്ദേഹം രണ്ട് അർധസെഞ്ചുറികളും സെഞ്ച്വറികളും നേടി.ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (37) അടിച്ചതും റിസ്വിയാണ്.ഫൈനലിൽ 50 പന്തിൽ 84 റൺസെടുത്ത് യുപി ടീമിന് കിരീടം നേടി കൊടുത്തു.ഈ സീസണിന്റെ തുടക്കത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 20-കാരൻ മികച്ചു നിന്നു.18 സിക്‌സറുകളാണ് റിസ്‌വി അടിച്ചുകൂട്ടിയത്.
Sameer Rizvi sold to CSK at 8.40cr.
— Mufaddal Vohra (@mufaddal_vohra) December 19, 2023
– One of the finest players in the domestic circuit!pic.twitter.com/FxQy6pxyFZ
2023 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 277 റൺസുമായി ഉത്തർപ്രദേശിന്റെ ടോപ് സ്‌കോറർ ആയിരുന്നു ഈ യുവതാരം.റിസ്‌വിയുടെ ബാറ്റിംഗ് മികവ് കണ്ട് പഞ്ചാബ് കിംഗ്‌സ് ഉൾപ്പെടെ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ ട്രയൽസിന് ക്ഷണിച്ചിരുന്നു. എന്നാൽ യുപിയിലെ അണ്ടർ 23 സ്ക്വാഡുമായുള്ള പ്രതിബദ്ധത കാരണം റിസ്‌വിക്ക് ട്രയൽസ് ഉപേക്ഷിക്കേണ്ടി വന്നു