ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ തുടർച്ചയായി അർധസെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സായ് സുദർശൻ | Sai Sudharsan

ഗ്കെബെർഹയിലെ സെന്റ് ജോർജ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 211 റൺസിന്‌ ഓൾ ഔട്ടായി.62 റൺസെടുത്ത സായി സുദർശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇതോടെ കരിയറിലെ ആദ്യ രണ്ട് ഏകദിനങ്ങളിൽ രണ്ട് അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി സായി സുദർശൻ.

സുദർശൻ 50 ഓവർ ഫോർമാറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ തന്റെ അരങ്ങേറ്റത്തിൽ തന്നെ 55* റൺസ് അടിച്ചുകൂട്ടിയ ശേഷം, ഇടംകൈയ്യൻ ബാറ്റർ രണ്ടാം ഏകദിനത്തിൽ മറ്റൊരു ഫിഫ്റ്റി നേടിയിരിക്കുകയാണ് .എക്‌സ്‌ക്ലൂസീവ് ലിസ്റ്റിൽ സുദർശൻ ഇപ്പോൾ നവജ്യോത് സിംഗ് സിദ്ധുവിനൊപ്പം ചേർന്നു. സിദ്ധു 1987-ൽ തന്റെ ആദ്യ നാല് ഏകദിന മത്സരങ്ങളിൽ തുടർച്ചയായി നാല് അർധസെഞ്ചുറികൾ നേടി.(നവജ്യോത് സിംഗ് സിദ്ധു – 73 ഓസ്‌ട്രേലിയ, 75 ന്യൂസിലൻഡ്, 51 ഓസ്‌ട്രേലിയ, 55 സിംബാബ്‌വെ).

റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഓപ്പണറായി ഇറങ്ങിയ സുദർശൻ 83 പന്തിൽ നിന്നുമൊരു സിക്‌സും 7 ബൗണ്ടറിയും അടക്കം 62 റൺസ് ആണ് നേടിയത്.46/2 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 22-കാരൻ ക്യാപ്റ്റൻ കെഎൽ രാഹുലിനൊപ്പം 68 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി ബേധപെട്ട നിലയിലെത്തിച്ചു.സായ് സുദര്ശനെ ലിസാർഡ് വില്യംസ് പുറത്താക്കി. രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് 117 റൺസാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, ലിസ്റ്റ് എ ക്രിക്കറ്റിൽ 1,386 റൺസ് വരെ അദ്ദേഹം നേടിയിട്ടുണ്ട്. ഫോർമാറ്റിലെ അദ്ദേഹത്തിന്റെ ആറാമത്തെ ഫിഫ്റ്റിയാണിത്.ആദ്യ ഏകദിനത്തിൽ, ഏകദിന അരങ്ങേറ്റത്തിൽ 50+ റൺസ് നേടുന്ന നാലാമത്തെ ഇന്ത്യൻ ഓപ്പണറായി സുദർശൻ മാറിയിരുന്നു.

Rate this post