‘കൊടുങ്കാറ്റായി സാൾട്ട്’ : വെസ്റ്റ് ഇൻഡീനെതിരെയുള്ള നാലാം ടി 20 യിൽ റെക്കോർഡ് സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച് ഫിൽ സാൾട്ട് | Phil Salt
വളർന്നുവരുന്ന ടി 20 ഐ സെൻസേഷൻ ഫിൽ സാൾട്ട് ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി 20 ഐയിൽ റെക്കോർഡ് സെഞ്ച്വറി നേടി ഇംഗ്ലണ്ടിന വിജയത്തിലെത്തിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെ 75 റണ്‍സിന് പരാജയപ്പെടുത്തി പരമ്പര 2 -2 സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ 267-3 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ആന്ദ്രേ റസല്‍ വെടിക്കെട്ടിനിടയിലും വിന്‍ഡീസ് 15.3 ഓവറില്‍ 192 റണ്‍സില്‍ ഓള്‍ഔട്ടായി. 57 പന്തില്‍ 119 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേടിയ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിന്റെ വമ്പന്‍ ജയം. സാള്‍ട്ട് കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിൽ ഇംഗ്ലീഷ് താരാട്ട് ഒരു ടീമും എടുത്തിരുന്നില്ല.57 പന്തിൽ 119 റൺസ് നേടിയ സാൾട്ട് ടി20 ഐ ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കുകയും ചെയ്തു.
England have gone MASSIVE against West Indies 😲#WIvENG pic.twitter.com/fNtaXma4kI
— Wisden (@WisdenCricket) December 19, 2023
അലക്സ് ഹെയ്ൽസിന്റെ പേരിലുള്ള റെക്കോർഡാണ് താരം മറികടന്നത്.21-കാരനായ ലിയാം ലിവിംഗ്സ്റ്റണിനെ മറികടന്ന് ടി20യിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ സെഞ്ച്വറി (2) സ്കോർ ചെയ്തു, കൂടാതെ ടി20 ഐ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ സിക്സറുകൾ (10) സാൾട്ട് അടിച്ചു.ഒരു ടി20 ഐ ഇന്നിംഗ്സിൽ ബൗണ്ടറികളിൽ ഏറ്റവുമധികം റൺസ് നേടിയ ഹെയ്ൽസിന്റെ ഇംഗ്ലണ്ട് റെക്കോർഡും തകർത്തു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുത്തു.
Livi put the finishing touches on England's record score 🚀https://t.co/lVUUs6rVF9 | #WIvENG pic.twitter.com/ZhJMnS4VD0
— ESPNcricinfo (@ESPNcricinfo) December 19, 2023
29 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 55 റൺസെടുത്ത ബട്ലറും സൾട്ടും കൂടി 10 ഓവറിൽ 117 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനായി ടി20യിൽ ഏറ്റവുമധികം സിക്സറുകൾ (123) അടിച്ച കളിക്കാരുടെ കാര്യത്തിൽ തന്റെ മുൻ സഹതാരം ഇയോൻ മോർഗനെ ബട്ട്ലർ മറികടന്നു.ദ്രുതഗതിയിലുള്ള 56 റൺസ് കൂട്ടുകെട്ടിന്റെ ഭാഗമായി വിൽ ജാക്ക്സ് ഒമ്പത് പന്തിൽ 24 റൺസുമായി പുറത്തായി.ലിയാം ലിവിംഗ്സ്റ്റൺ 21 പന്തിൽ നിന്ന് 4 വീതം ഫോറും സിക്സുമായി 54 റൺസുമായി പുറത്താവാതെ നിന്നു.പത്ത് സിക്സറുകളും ഏഴ് ഫോറുകളും അടങ്ങുന്നതിന്നതായിരുന്നു സാൾട്ടിന്റെ ഇന്നിങ്സ് . അവസാന ഓവറിൽ ആന്ദ്രെ റസ്സലിന്റെ പന്തിൽ സാൾട്ട് പുറത്തായി.വെസ്റ്റ് ഇൻഡീസ് നിരയിൽ ഒരു ഓവറിൽ ഒമ്പതിൽ താഴെ മാത്രം റൺസ് വഴങ്ങിയ ഒരേയൊരു ബൗളർ കൈൽ മേയേഴ്സ് മാത്രമാണ്, അദ്ദേഹം ഒരു ഓവർ മാത്രമാണ് എറിഞ്ഞത്.
West Indies go down swinging after England’s record score!
— ESPNcricinfo (@ESPNcricinfo) December 19, 2023
The series goes to a decider on Thursday 🍿https://t.co/lVUUs6rVF9 | #WIvENG pic.twitter.com/5MLUiBL1XX
മറുപടി ബാറ്റിംഗില്‍ മൊയീൻ അലിയുടെ ഇന്നിഗ്സിലെ ആദ്യ പന്തിൽ ബ്രാൻഡൻ കിംഗ് പുറത്തായി.എന്നാൽ നിക്കോളാസ് പൂരൻ വന്ന് അലിയുടെ ഓപ്പണിംഗിന്റെ ബാക്കി ഓവറിൽ 20 റൺസ് അടിച്ചെടുത്തു.റണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു, എന്നാൽ രണ്ടാം ഓവറിൽ ടോപ്ലിയുടെ പന്തിൽ കൈൽ മേയേഴ്സിനെ ക്രിസ് വോക്സ് പിടികൂടി..അഞ്ചാം ഓവറിൽ 15 പന്തിൽ 39 റൺസിന് പൂരൻ പുറത്താകുമ്പോൾ വെസ്റ്റ് ഇൻഡീസ് 58 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു.16 റൺസ് നേടിയ ഷായ് ഹോപ്പ് പുറത്തായതോടെ ആറാം ഓവറിൽ വെസ്റ്റ് ഇൻഡീസ് 78-4 എന്ന നിലയിൽ ആയി ഏഴാം ഓവറിൽ 100 റൺസ് കടക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടപ്പെട്ടു.9 പതാം ഓവർ ആയപ്പോഴേക്കും റോവ്മാൻ പവൽ, ഷെർഫെയ്ൻ റഥർഫോർഡ്, ജേസൺ ഹോൾഡർ എന്നിവരെയും ആതിഥേയർ നഷ്ടമായി.
There have been six centuries for England in men's T20Is – two of them by Phil Salt in the last four days 🤯
— ESPNcricinfo (@ESPNcricinfo) December 19, 2023
A record-breaking innings in Trinidad 👏 #WIvENG pic.twitter.com/vDA2uyDbx3
അഞ്ച് സിക്സറുകലും 3 ഫോറുമടക്കം ആന്ദ്രെ റസ്സൽ 25 പന്തിൽ 51 റൺസ് നേടി.എന്നാൽ റസ്സലിനെ ടോപ്ലി പുറത്താക്കിയതോടെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.ഇന്നിംഗ്സിലെ 16-ാം ഓവറിലെ നാലാം പന്തില്‍ വെസ്റ്റ് ഇൻഡീസ് 192 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നും സാം കുറാൻ, റെഹാൻ അഹമ്മദ് എന്നിവർ രണ്ടു വീതം വിക്കറ്റുകൾ പങ്കിട്ടു.