സെഞ്ചുറിയുമായി ടോണി ഡി സോര്‍സി : രണ്ടാം ഏകദിനത്തിൽ എട്ടു വിക്കറ്റിന്റെ അനായാസ ജയവുമായി സൗത്ത് ആഫ്രിക്ക | Tony de Zorzi 

ടോണി ഡി സോർസിയുടെ ഗംഭീര സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. എട്ടു വിക്കറ്റിന്റെ ജയത്തോടെ പരമ്പര സമനിലയ്ക്കാനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യമായ 212 റൺസ് 42.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ സൗത്ത് ആഫ്രിക്ക മറികടന്നു.

ടോണി ഡി സോര്‍സിയുടെ (122 പന്തിൽ നിന്നും പുറത്താവാതെ 119) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഓപ്പണറുടെ ഇന്നിംഗ്സ്.ടോണി സോർസിയും റീസ ഹെൻറിക്സും ആ​ദ്യ വിക്കറ്റിൽ 130 റൺസെടുത്തുറീസ ഹെന്‍ഡ്രിക്‌സ് 81 പന്തിൽ നിന്നും 52 റൺസ് നേടി.36 റൺസെടുത്ത വാൻഡർ ഡസ്സന്റെ വിക്കറ്റ് റിങ്കു സിംഗിനാണ്.ടോണിക്കൊപ്പം 76 റൺസിന്റെ കൂട്ടുകെട്ട് പടുതുയർത്താൻ വാൻഡർ ഡസ്സന് സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിം​ഗ് തിരഞ്ഞെടുത്തു. ആദ്യ പന്തിൽ ബൗണ്ടറി നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ്‌ രണ്ടാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. 12 ആം ഓവറിൽ 30 പന്തിൽ നിന്നും 10 റൺസ് നേടിയ തിലക് വർമയെ ബർഗർ ഹെൻഡ്രിക്ക്സിന്റെ കൈകളിലെത്തിച്ചു.ആ സമയത്ത് ഇന്ത്യൻ സ്കോർ രണ്ടു വിക്കറ്റിന് 46 എന്ന നിലയിൽ ആയിരുന്നു. മൂന്നാം വിക്കറ്റിൽ സായി സുദര്ശനും ക്യാപ്റ്റൻ രാഹുലും മികച്ച കൂട്ട്കെട്ട് പടുത്തുയർത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ സായ് ഇന്ത്യൻ സ്‌കോർ 100 കടത്തി.

83 പന്തിൽ നിന്നുമൊരു സിക്‌സും 7 ബൗണ്ടറിയും അടക്കം 62 റൺസ് നേടിയ സായ് സുദര്ശനെ ലിസാർഡ് വില്യംസ് പുറത്താക്കി. 26 .2 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 114 റൺസ് എന്ന നിലയിലായി. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു സാംസൺ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 23 പന്തിൽ നിന്നും 12 റൺസ് നേടിയ സഞ്ജുവിനെ ഹെൻഡ്രിക്സ് ക്ലീൻ ബൗൾഡ് ചെയ്തു.32 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിലായി.സ്കോർ 167 ൽ ൽ നിൽക്കെ 64 പന്തിൽ നിന്നും 56 റൺസ് നേടിയ രാഹുലിനെ ബർഗർ പുറത്താക്കി.തൊട്ടടുത്ത ഓവറിൽ അരങ്ങേറ്റക്കാരൻ റിങ്കുവിനെ മഹാരാജ് പുറത്താക്കിയതോടെ ഇന്ത്യ 169 / 6 എന്ന നിലയിലായി.

സ്കോർ 172 ൽ നിൽക്കെ കെൽദീപ് യാദവിനെ മഹാരാജ് പുറത്താക്കി. 43 ആം ഓവറിൽ സ്കോർ 186 ൽ നിൽക്കുമ്പോൾ 7 റൺസ് നേടിയ അക്‌സർ പട്ടേൽ പുറത്തായി.വില്യംസിനെ സിക്സർ പാത്രത്തിൽ അര്ഷദീപ് ഇന്ത്യൻ സ്കോർ 200 കടത്തി.204 നിൽക്കെ ഇന്ത്യക്ക് ഒൻപതാം വിക്കറ്റ് നഷ്ടമായി . 47 ആം ഓവറിൽ മുകേഷ് കുമാർ റൺ ഔട്ട് ആയതോടെ ഇന്ത്യൻ ഇന്നിങ്സ് 211 റൺസിന്‌ അവസാനിച്ചു.ദക്ഷിണാഫ്രിക്കയ്ക്കായി നാന്ദ്രെ ബർഗർ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ബിയറൻ ഹെൻറിക്ക്സ്, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

5/5 - (1 vote)