‘ശാരീരികവും മാനസികവുമായ ഒരുപാട് അധ്വാനം നടത്തിയതിന്റെ ഫലം’ : കന്നി ഏകദിന സെഞ്ചുറിക്ക് ശേഷം വികാരാധീനനായി സഞ്ജു സാംസൺ | Sanju Samson
പാർലിലെ ബൊലാൻഡ് പാർക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയിരിക്കുകായണ് മലയാളി ബാറ്റർ സഞ്ജു സാംസൺ .മത്സരത്തില്‍ വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു 108 റണ്‍സാണ് അടിച്ചുകൂട്ടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി മാറിയിരിക്കുകയാണ് സഞ്ജു. 110 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി.സെഞ്ച്വറിക്ക് പിന്നാലെ 108 റണ്‍സുമായി താരം മടങ്ങി. ആറ് ഫോറുകളും മൂന്ന് സിക്സുകളും സഹിതമാണ് സെഞ്ച്വറി നേടിയത്.കഴിഞ്ഞ വർഷം ലക്നൗവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 86 റൺസ് നേടിയതായിരുന്നു സഞ്ജുവിൻറെ ഏറ്റവും മികച്ച പ്രകടനം.
The hundred moment of Sanju Samson. 🔥pic.twitter.com/WjWODyjF3p
— Johns. (@CricCrazyJohns) December 21, 2023
താൻ ശാരീരികമായും മാനസികമായും വളരെയധികം അധ്വാനിക്കുകയാണെന്ന് തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടിയതിന് ശേഷം സഞ്ജു സാംസൺ പറഞ്ഞു.ആദ്യ ഇന്നിംഗ്സിന് ശേഷം സംസാരിക്കുമ്പോൾ വികാരാധീനനായ സാംസൺ തന്റെ കളി മെച്ചപ്പെടുത്താൻ ശാരീരികവും മാനസികവുമായ ഒരുപാട് അധ്വാനം നടത്തിയതിന് ഫലങ്ങൾ തന്റെ വഴിക്ക് പോകുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു.
‘ശരിക്കും വൈകാരികമായി തോന്നുന്നു, ഇപ്പോള്‍ വൈകാരികമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സെഞ്ചുറി നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്. ശാരീരികമായും മാനസികമായും ഒരുപാട് അധ്വാനിക്കുന്നു. അതിനുള്ള ഫലം എന്റെ വഴിക്ക് പോകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.” സഞ്ജു പറഞ്ഞു. തന്റെ കന്നി ഏകദിന അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുമായുള്ള പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു. മധ്യ ഓവറുകളിൽ ഇരുവരും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
𝐌𝐀𝐈𝐃𝐄𝐍 𝐇𝐔𝐍𝐃𝐑𝐄𝐃
— BCCI (@BCCI) December 21, 2023
The wait is over! @IamSanjuSamson scores his first century for India and it has come off 110 balls in the decider at Paarl. 👏🏾👏🏾 https://t.co/nSIIL6gzER #TeamIndia #SAvIND pic.twitter.com/DmOcsNiBwC
“പുതിയ പന്തിൽ അവർ നന്നായി ബൗൾ ചെയ്തു, പഴയ പന്ത് വേഗത കുറയുകയും ബാറ്റ് ചെയ്യാൻ കൂടുതൽ ബുദ്ധിമുട്ടാവുകയും ചെയ്തു. കെഎൽ പുറത്തായതിന് ശേഷം കേശവ് മഹാരാജിനും ആധിപത്യം കാണിക്കാനായി. പക്ഷേ, എനിക്കും തിലകിനും അത് മറികടക്കാനായി.ഞങ്ങൾ ഇന്ന് ഒരു അധിക ഓൾറൗണ്ടറുമായാണ് കളിച്ചത് , അതിനാൽ 40-ാം ഓവർ മുതൽ ഞങ്ങൾ കഠിനമായി മുന്നോട്ട് പോകണമെന്ന് തിലകും ഞാനും തീരുമാനിച്ചു, ”സാംസൺ കൂട്ടിച്ചേർത്തു.