കൊടുങ്കാറ്റായി മുഹമ്മദ് സിറാജ്, തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര |SA vs IND, 2nd Test
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ഓവറുകളിൽ തീപ്പൊരി ബൗളിങ്ങുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്.ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 41/6 എന്ന നിലയിലാണ്. ഓപ്പണർമാരായ ക്യാപ്റ്റൻ ഡീൻ എൽഗർ (15 പന്തിൽ 4), എയ്ഡൻ മർക്രം (10 പന്തിൽ 2) എന്നിവരെ സിറാജ് പുറത്താക്കി.
തന്റെ വിടവാങ്ങൽ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യാൻ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റന്റെ പദ്ധതികൾ സിറാജ് തകർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രണ്ടു റൺസ് നേടിയ ഓപ്പണർ മർക്രത്തെ സിറാജ് സെക്കൻഡ് സ്ലിപ്പിൽ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു.അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന റെഡ്-ബോൾ മത്സരം കളിക്കുന്ന എൽഗറിനെ സിറാജ് ക്ളീൻ ബൗൾഡ് ചെയ്തു.
There's no stopping @mdsirajofficial today 🔥
— Star Sports (@StarSportsIndia) January 3, 2024
The #TeamIndia pacer has his 3rd wicket and the hosts are reduced to 15/4 🤯
Tune-in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/5U98xnHMRL
4 റൺസ് മാത്രമാണ് ക്യാപ്റ്റന്‍ നേടാനായത്.ദക്ഷിണാഫ്രിക്ക 5.3 ഓവറിൽ 8/2 എന്ന നിലയിൽ തകർന്നു.കഴിഞ്ഞ രണ്ട് ദക്ഷിണാഫ്രിക്കൻ പര്യടനങ്ങളിലും എൽഗറായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തടസ്സം. അദ്ദേഹത്തെ നേരത്തെ പുറത്താക്കിയതിൽ ഇന്ത്യൻ താരങ്ങൾ വലിയ രീതിയിൽ ആഘോഷിച്ചു. സ്കോർ 11 ൽ നിൽക്കെ അരങ്ങേറ്റക്കാരൻ ട്രിസ്റ്റൻ സ്റ്റബ്സിനെ ബുംറ പുറത്താക്കി.17 പന്തിൽ 2 റൺസെടുത്ത ടോണി ഡി സോർസിയെ സിറാജ് മടക്കി. 9.2 ഓവറിൽ 15/4 എന്ന നിലയിൽ ആതിഥേയർ തകർന്നു.
Knocked ‘em overrrr!
— Star Sports (@StarSportsIndia) January 3, 2024
_ ‘
| | /#MohammedSiraj has every reason to celebrate, as he cleverly sets up #DeanElgar and gets the big fish! 💥
Tune-in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/EGX6XxZsSu
#MohammedSiraj finds the first breakthrough with a beautiful ball shaping away 🤌#AidenMarkram is back in the pavilion!
— Star Sports (@StarSportsIndia) January 3, 2024
Tune in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/m5RZc3S2Yq
സ്കോർ 34 ൽ നിൽക്കെ ഡേവിഡ് ബെഡിംഗ്ഹാമിനെ സിറാജ് പുറത്താക്കി. ആ ഓവറിൽ തന്നെ ജാൻസനെയും പുറത്താക്കി സിറാജ് അഞ്ചാം വിക്കറ്റ് നേടി.രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങിയത്. അശ്വിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കി പകരം രവീന്ദ്ര ജഡേജയെയും മുകേഷ് കുമാറിനെയും ഉള്‍പ്പെടുത്തി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിന് പരാജയം വഴങ്ങിയിരുന്നു.
#TeamIndia's new ball bowlers are on fire 🔥#JaspritBumrah is among the wickets now with Stubbs as the victim!
— Star Sports (@StarSportsIndia) January 3, 2024
Tune-in to #SAvIND 2nd Test
LIVE NOW | Star Sports Network#Cricket pic.twitter.com/Bc5knGsb6H