ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ | ICC Test rankings
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഓസ്ട്രേലിയ. പാകിസ്ഥാനെതിരായ പരമ്പര വിജയമാണ് ഓസീസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പര 1 -1 നു അവസാനിച്ചിരുന്നു.ഐസിസി ടെസ്റ്റ് ടീം റാങ്കിംഗ് ചാർട്ടിൽ 118 റേറ്റിംഗുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യക്ക് 117 പോയിന്റുകള്‍. ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ, അഫ്ഗാനിസ്ഥാന്, അയര്‍ലന്‍ഡ് എന്നിങ്ങനെയാണ് ശേഷിച്ച സ്ഥാനങ്ങള്‍. വ്യാഴാഴ്ച കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം രേഖപ്പെടുത്തിയെങ്കിലും സെഞ്ചൂറിയനിലെ നാണംകെട്ട തോൽവി ഇന്ത്യക്ക് തിരിച്ചടിയായി മാറി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര വിജയം നേടിയിട്ടും ഐസിസി റാങ്കിംഗിൽ ഇന്ത്യക്ക് ഒരു റേറ്റിംഗ് നഷ്ടമായി.
Moves into the ICC Player Rankings top 10#INDvsSA#PDCWorldChampionship#ViratKohli𓃵#Mitchell#CricketTwitter #Top10Rankings#ICCPlayerRankings#CricketStars#KohliJansenSantner#RisingUpTheRanks#ElitePlayers#ICCWorldRankings pic.twitter.com/0SW3CeTUc7
— Rana Jahanzaib (@thejahanzeb) January 4, 2024
എന്നാൽ അടുത്തിടെ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ പരമ്പര വിജയങ്ങൾക്ക് ശേഷം മെൻ ഇൻ ബ്ലൂ ഏകദിന, ടി20 ഐ ടീം റാങ്കിംഗിൽ മികച്ച ലീഡുമായി ആധിപത്യം തുടരുകയാണ്.വ്യക്തിഗത ടെസ്റ്റ് റാങ്കിംഗിൽ, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ ബാറ്റിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യൻ വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ ബൗളിംഗ് സ്റ്റാൻഡിംഗിൽ ആധിപത്യം പുലർത്തുന്നു.
Australia are the new No.1 Test team in the ICC rankings.
— CricTracker (@Cricketracker) January 5, 2024
The winner of the WTC 2021-23, has regained the No. 1 spot in the Men's Test Rankings, ending India's command at the top. pic.twitter.com/68p7ip6GCf
രവീന്ദ്ര ജഡേജ നിലവിൽ ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടറാണ്, അശ്വിൻ രണ്ടാം സ്ഥാനത്തും അക്സർ പട്ടേൽ അഞ്ചാം സ്ഥാനത്തുമാണ്.ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം, സ്റ്റാർ ബാറ്റർ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് ചാർട്ടിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു, എന്നാൽ വെറ്ററൻ ഓപ്പണർ ഉസ്മാൻ ഖവാജ ഒരു സ്ഥാനം താഴേക്ക് പോയി അഞ്ചാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ പരമ്പരയിൽ തുടർച്ചയായി മൂന്ന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയെങ്കിലും ബൗളിംഗിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്ത് തുടരുന്നു, സ്പിന്നർ നഥാൻ ലിയോൺ ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.