രഞ്ജി ട്രോഫി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി റിയാൻ പരാഗ് | Riyan Parag
ആസാം ക്യാപ്റ്റൻ റിയാൻ പരാഗ് ആഭ്യന്തര ക്രിക്കറ്റിൽ തന്റെ സ്വപ്ന കുതിപ്പ് തുടരുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (ടി20 ടൂർണമെന്റിൽ) ടീമിനായി തിളങ്ങിയ പരാഗ് രഞ്ജിയിലും ആ മികവ് തുടരുകയാണ്. രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് 22-കാരൻ നേടിയത്.
അസമും ഛത്തീസ്ഗഢും തമ്മിൽ നടന്ന മത്സരത്തിൽ 87 പന്തിൽ 178.16 സ്‌ട്രൈക്ക് റേറ്റിൽ 12 സിക്‌സും 11 ഫോറും സഹിതം 155 റൺസാണ് പരാഗ് നേടിയത്.രഞ്ജിയിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഋഷഭ് പന്തിന്റെ പേരിലാണ്.2016ൽ ജാർഖണ്ഡിനെതിരെ 48 പന്തിൽ നിന്നാണ് പന്ത് സെഞ്ച്വറി നേടിയത്.ഇതിഹാസ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവ് റിച്ചാർഡ്‌സും 1985-86 സീസണിൽ ഇംഗ്ലണ്ടിനെതിരെ 56 പന്തിൽ ഒരു സെഞ്ച്വറി നേടിയിരുന്നു.
🔥 Second-fastest Ranji hundred
— Rajasthan Royals (@rajasthanroyals) January 8, 2024
💯 His highest score in FC
Assam’s rescue man, Riyan Parag 💗 pic.twitter.com/RZ1sSxdgv5
1987-88 സീസണിൽ ത്രിപുരയ്‌ക്കെതിരെ അസമിന്റെ ആർകെ ബോറ 56 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.അസമിന് ഫോളോ ഓൺ ലഭിച്ച നിർണായക സമയത്താണ് പരാഗ് ബാറ്റ് ചെയ്യാനെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് 327 റൺസ് നേടിയപ്പോൾ അസം 159 റൺസിന് തകർന്നു.ക്യാപ്റ്റൻ അമൻദീപ് ഖരെ (116), ശശാങ്ക് സിങ് (82) എന്നിവരുടെ മികവിലാണ് ഛത്തീസ്ഗഢ് ഒന്നാം ഇന്നിംഗ്‌സിൽ 327 റൺസ് നേടിയത്. വീണ്ടും ബാറ്റ് ചെയ്ത അസം 254 റൺസ് നേടി അതിൽ 155 റൺസ് പരാഗ് നേടി.അദ്ദേഹത്തെ കൂടാതെ മറ്റ് മൂന്ന് ബാറ്റർമാർക്കുമാത്രമേ രണ്ടക്ക സ്കോറിലെത്താൻ കഴിഞ്ഞുള്ളൂ. ഛത്തീസ്ഗഢ് വിക്കറ്റ് നഷ്ടപ്പെടുത്താതെ വിജയ ലക്‌ഷ്യം മറികടന്നു.
From one 𝗥𝗣 to another 💪🏻#RishabhPant #RiyanParag #RanjiTrophy #Cricket #Sportskeeda pic.twitter.com/vzrQMP0cjP
— Sportskeeda (@Sportskeeda) January 8, 2024
പരാഗിന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയും ഫോർമാറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറും കൂടിയാണിത്.10 അർധസെഞ്ചുറികളും പരാഗ് നേടിയിട്ടുണ്ട്.26 കളികളിൽ, 22-കാരൻ 33-ലധികം ശരാശരിയിൽ 1,583 റൺസ് നേടിയിട്ടുണ്ട്.49 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.