‘സഞ്ജു സാംസണോ ഇഷാൻ കിഷനോ അല്ല’: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്കുള്ള തന്റെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് സുനിൽ ഗവാസ്‌കർ |T20 World Cup 2024
ടി20 ലോകകപ്പിന് അഞ്ച് മാസത്തിൽ താഴെ മാത്രം ബാക്കിയുള്ളതിനാൽ ഇനി കളിക്കുന്ന ഓരോ മത്സരവും കളിക്കാർക്ക് പ്രധാനമാണ്. ഇന്ന് തുടങ്ങുന്ന അഫ്ഗാൻ പരമ്പരയും വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗുമെല്ലാം വേൾഡ് കപ്പ് ടീം സെലെക്ഷനിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കും എന്നുറപ്പാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ചോയ്‌സ് കളിക്കാരിൽ കുറച്ച് പേർക്ക് പരിക്കേറ്റതിനാൽ അനിശ്ചിതത്വം നില നിൽക്കുന്നുണ്ട്.
അവരിൽ ചിലർ ഐപിഎല്ലിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കാണുന്നുണ്ട്. ഐപിഎൽ 2024-ൽ മടങ്ങി വരാൻ സാധ്യതയുള്ള താരമാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്.ഒരു വർഷത്തിലേറെയായി അദ്ദേഹം കളിക്കളത്തിലില്ലാത്തതിനാൽ ടി20യിൽ ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ എന്നിവരെ വിക്കറ്റ് കീപ്പർ ബാറ്ററായി ടീം ഇന്ത്യ പരീക്ഷിച്ചു.ശം ടി20 ലോകകപ്പിന് ശേഷം കെ എൽ രാഹുലിനെ ഇന്ത്യ അതികം പരീക്ഷിച്ചിട്ടില്ല.ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ റിഷഭ് പന്തിനെയാണ് വേൾഡ് കപ്പ് 2024 ൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് തെരഞ്ഞെടുക്കുന്നത്.
സാംസണെയോ ഇഷാനെയോ ജിതേഷിനെയോ ഇന്ത്യൻ ഇതിഹാസ താരം പരിഗണിച്ചില്ല.”ഞാൻ രാഹുലിനെ ഒരു വിക്കറ്റ് കീപ്പറായാണ് കാണുന്നത്, പക്ഷേ അതിന് മുമ്പ് ഞാൻ ഒരു കാര്യം പറയാം ഋഷഭ് പന്ത് ഫിറ്റാണെകിൽ അവൻ ടീമിൽ വരണം.എല്ലാ ഫോർമാറ്റിലും കളിയ്ക്കാൻ കഴിയുന്ന താരമാണ് പന്ത്.ഞാൻ സെലക്ടർ ആണെങ്കിൽ അവന്റെ പേര് ഞാൻ ആദ്യം ഇടും. പന്ത് ഒറ്റക്കാലിൽ ആണെങ്കിലും ലോകകപ്പ് ടീമിൽ ഉണ്ടാകണം “സ്റ്റാർ സ്‌പോർട്‌സിൽ സംസാരിച്ച ഗവാസ്‌കർ പറഞ്ഞു.ഋഷഭ് പന്ത് ലഭ്യമല്ലാതിരിക്കുനാൻ സാഹചര്യത്തിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പർ ആവുന്നതാണ് നല്ലത്. രാഹുലിനെ ഓപ്പണറായി കളിപ്പിക്കാനോ മധ്യനിരയിൽ ഫിനിഷറായി നമ്പർ 5 അല്ലെങ്കിൽ 6-ൽ ഉപയോഗിക്കാനോ സാധിക്കും.
Sunil Gavaskar picks his choice of wicketkeeper for India for T20 World Cup 2024 #Cricket #IndianCricket #TeamIndia #KLRahul #RishabhPant pic.twitter.com/TrLXFyMgKs
— CRICKETNMORE (@cricketnmore) January 10, 2024
“രാഹുൽ ഒരു ഓൾറൗണ്ടറാണ്, തന്റെ വിക്കറ്റ് കീപ്പിംഗ് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കീപ്പ് ചെയ്യുമായിരുന്നപ്പോൾ, അൽപ്പം വിമുഖതയുള്ള ഒരു വിക്കറ്റ് കീപ്പറായിരുന്നു.എന്നാൽ ഇപ്പോൾ അവൻ ശരിയായ വിക്കറ്റ് കീപ്പറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.അഫ്ഗാനിസ്ഥാൻ പരമ്പരയിൽ രാഹുൽ തിരഞ്ഞെടുക്കപ്പെടാത്തതിനാൽ മധ്യനിരയിൽ ടി20യിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്ററുടെ മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. താരത്തിന് ഐപിഎല്ലിൽ മികവ് പുലർത്തേണ്ടത് പ്രധാനമായി വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും തുടർന്ന് ഐപിഎല്ലും സഞ്ജുവിനും ജിതേഷിനും പ്രധാനമാണ്.