‘എംഎസ് ധോണിയിൽ നിന്നാണ് പഠിച്ചത്’ : അഫ്ഗാനെതിരെയുള്ള മാൻ ഓഫ് ദി മാച്ച് പ്രകടനത്തെക്കുറിച്ച് ശിവം ദുബെ | Shivam Dube
അഫ്ഗാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ അഫ്ഗാനെ കീഴടക്കിയത്. അഫ്ഗാന് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ ശിവം ദുബെയാണ് (60) ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.
ബൗളിങ്ങില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ശിവമാണ് മത്സരത്തിലെ താരവും. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയേയും ശുഭ്മാന്‍ ഗില്ലിനെയും നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബൈ 40 പന്തില്‍ 60 റണ്‍സ് നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്സറും അടങ്ങിയതായിരുന്നു ഇടംകയ്യന്‍ ബാറ്ററുടെ തകര്‍പ്പന്‍ ഇന്നിങ്സ്. മികച്ച ഫിനിഷറാകാൻ എംഎസ് ധോണി തന്നെ പ്രചോദിപ്പിച്ചെന്ന് മത്സരത്തിന് ശേഷം ശിവം ദുബെ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്സിനായി (സിഎസ്കെ) ധോണിയ്ക്കൊപ്പം കളിക്കുന്ന ദുബെ ഡെത്ത് ഓവറുകളിൽ അപകടകാരിയായ ബാറ്ററായി മാറിയിരിക്കുകയാണ്.
Shivam Dube against spinners 🔥
— Johns. (@CricCrazyJohns) January 11, 2024
– The magic of IPL 2023. pic.twitter.com/vWP2c9hiZU
“ഒരു നല്ല അവസരം കിട്ടിയതിൽ വളരെ സന്തോഷം തോന്നി. ഒരു അവസരവും പാഴാക്കാതിരിക്കാൻ ഞാൻ തയ്യാറായിരുന്നു. ഞാൻ ബാറ്റ് ചെയ്യാൻ വന്നപ്പോൾ, മത്സരം പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു. മഹി ഭായിയിൽ നിന്ന് (എംഎസ് ധോണി) ഞാൻ അത് പഠിച്ചു, മത്സരം നന്നായി പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു,” ദുബെ ജിയോ സിനിമയിൽ പറഞ്ഞു.ഫലപ്രദമായ ഫിനിഷറാകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ധോണിയെ ‘നിരീക്ഷിച്ചത്’ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ദുബെ പറഞ്ഞു.
A banter between Suresh Raina and Shivam Dube☺️ pic.twitter.com/uZ7wDS75Nk
— CricTracker (@Cricketracker) January 11, 2024
“ഞാൻ എപ്പോഴും മഹി ഭായിയോട് സംസാരിച്ചുകൊണ്ടേയിരിക്കും. അത്ര വലിയ ഇതിഹാസമാണ് അദ്ദേഹം. അദ്ദേഹത്തെ കണ്ടും നിരീക്ഷിച്ചും ഞാൻ എപ്പോഴും അവനിൽ നിന്ന് പഠിക്കുന്നു. എന്റെ കളിയെ പറ്റി ഒന്നുരണ്ടു കാര്യങ്ങൾ ധോണി എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ നന്നായി കളിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം എപ്പോഴും എന്നെ റേറ്റുചെയ്യുന്നു. ധോണി എന്നെ റേറ്റുചെയ്യുകയാണെങ്കിൽ, അത് നന്നായി കളിക്കാൻ എനിക്ക് പ്രചോദനം നൽകുന്നു. അതുകൊണ്ട് തന്നെ എന്റെ ആത്മവിശ്വാസം വളരെ ഉയർന്നതാണ്,” അദ്ദേഹം പറഞ്ഞു.
6⃣,4⃣ and Shivam Dube wraps the chase in style 🙌#TeamIndia win by 6 wickets and take a 1-0 lead in the T20I series 👏👏
— BCCI (@BCCI) January 11, 2024
Scorecard ▶️ https://t.co/BkCq71Zm6G#INDvAFG | @IDFCFIRSTBank | @IamShivamDube pic.twitter.com/4giZma4f1u
ജയത്തിന് പിന്നാലെ, മത്സരത്തില്‍ തനിക്ക് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നുവെന്ന് ദുബെ പറഞ്ഞു. കൂടാതെ, തന്റെ കളിശൈലി മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ കാര്യവും താരം വ്യക്തമാക്കിയിരുന്നു.
Appreciation from the captain. 👏
— Sportskeeda (@Sportskeeda) January 11, 2024
📷: Jio Cinema#ShivamDube #RinkuSingh #RohitSharma #INDvAFG #Cricket #Sportskeeda pic.twitter.com/kN8gVzlQRY