‘വേണ്ടത് ആറ് റൺസ് മാത്രം’ : ടി20 യിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാവാൻ വിരാട് കോലി | Virat Kohli
വിരാട് കോഹ്ലിക്ക് തന്റെ കരിയറിൽ നിരവധി റെക്കോർഡുകൾ ഉണ്ട്. തന്റെ നേട്ടങ്ങളുടെ ശ്രദ്ധേയമായ പട്ടികയിലേക്ക് മറ്റൊരു നാഴികക്കല്ല് ചേർക്കുന്നതിന്റെ വക്കിലാണ് ഇന്ത്യൻ താരം.അഫ്ഗാനിസ്ഥാനെതിരായ ഇന്ന് നടക്കുന്ന ബെംഗളൂരു ടി20യിൽ കോഹ്ലി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.14 മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ കോലി ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 16 പന്തിൽ 29 റൺസ് നേടാനും കോലിക്ക് സാധിച്ചു.അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ആറ് റൺസ് നേടിയാൽ വമ്പൻ നേട്ടം സ്വന്തമാക്കാൻ വിരാട് കോലിക്ക് സാധിക്കും.ടി20 ക്രിക്കറ്റിന്റെ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റർ ആവാനുള്ള ഒരുക്കത്തിലാണ് കോലി.ടി20 ഫോർമാറ്റിൽ 375 മത്സരങ്ങൾ (ടി20 ഇന്റർനാഷണലും ലിസ്റ്റ് എ ഗെയിമുകളും സംയോജിപ്പിച്ച്) കളിച്ച കോലി 41 ശരാശരിയിൽ11,994 റൺസ് നേടിയിട്ടുണ്ട്. 2007-ൽ തന്റെ ടി20 അരങ്ങേറ്റം നടത്തിയ കോലി 8 സെഞ്ചുറികളും 91 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
അത്ഭുതകരമായ നാഴികക്കല്ലിലെത്താൻ അദ്ദേഹത്തിന് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ മികച്ച വേദിയില്ല.ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) വേണ്ടി കളിക്കുന്ന വിരാട് ബാംഗ്ലൂരിലെ ആരാധകർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട കളിക്കാരനാണെന്നതിൽ സംശയമില്ല.
Virat Kohli needs 6 runs to complete 12000 runs in T20 cricket.#ViratKohli #INDvAFG #INDvsAFG #Cricket #SBM #T20WorldCup2024 pic.twitter.com/eGaBDbU70d
— SBM Cricket (@Sbettingmarkets) January 17, 2024
വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ 463 ടി20 മത്സരങ്ങളിൽ നിന്ന് 14562 റൺസുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തും ഷോയബ് മാലിക്കും (525 മത്സരങ്ങളിൽ നിന്ന് 12993) കീറോൺ പൊള്ളാർഡും (639 മത്സരങ്ങളിൽ നിന്ന് 12430) തൊട്ടുപിന്നാലെയുണ്ട്.14 മാസത്തെ ഇടവേളയ്ക്ക് ശേഷം കോഹ്ലിയുടെ ട്വന്റി 20 ടീമിലേക്കുള്ള മടങ്ങി വരവ് വേൾഡ് കപ്പ് മുന്നിൽ കണ്ടാണ്.