മൂന്നാം ടി 20 യിൽ രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാൻ വീഴ്ത്തി ഇന്ത്യ | IND vs AFG, 3rd T20I
മൂന്നാം ടി 20 യിൽ സൂപ്പർ ഓവറിൽ വിജയവുമായി ഇന്ത്യ .213 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 212 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു. ആദ്യ സൂപ്പർ ഓവറിൽ വീണ്ടും സമനില പാലിച്ചത്തോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടന്നു .സൂപ്പർ ഓവറിൽ ഇന്ത്യ 11 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് ഒരു റൺസ് നേടുന്നതിനിടയിൽ റണ്ടു വിക്കറ്റും നഷ്ടമായി. രവി ബിഷ്ണോയിയാണ് രണ്ടു വിക്കറ്റും നേടിയത്.
213 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ഗുർബാസും സദ്രാനും ചേർന്ന് ഇന്നിങ്സിന്റെ തുടക്കം മുതൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു .ഇരുവരും ചേർന്ന് 10 ഓവറിൽ 93 റൺസ് കൂട്ടിച്ചേർത്തു. 32 പന്തിൽ നിന്നും 3 ഫോറും 4 സിക്സുമടക്കം 50 റൺസ് നേടിയ ഗുർബസിനെ കുൽദീപ് മടക്കി. 13 ആം ഓവറിൽ 50 റൺസ് നേടിയ സദ്രാനെ വാഷിംഗ്ടൺ സുന്ദറും പുറത്താക്കി.തൊട്ടടുത്ത പന്തിൽ ഒമാർസായി പൂജ്യത്തിനു പുറത്തായി.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന നയിബും നബിയും ചേർന്ന് അഫ്ഗാൻ ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി പോയി. എന്നാൽ 17 ഓവറിൽ 16 പന്തിൽ നിന്നും രണ്ടു ഫോറും 3 സിക്സും അടക്കം 34 റൺസ് നേടിയ നബിയെ സുന്ദർ പുറത്താക്കിയതോടെ അഫ്ഗാൻ 4വിക്കറ്റിന് 164 എന്ന നിലയിലായി.20 പന്തിൽ നിന്നും 48 റൺസ് ആയിരുന്നു അഫ്ഗാന് വിജയിക്കാൻ വേണ്ടത്. സ്കോർ 167 ൽ നിൽക്കെ കരിം ജനത്തിനേ സഞ്ജു സാംസൺ റൺ ഔട്ടാക്കി.
Excellent effort near the ropes!
— BCCI (@BCCI) January 17, 2024
How's that for a save from Virat Kohli 👌👌
Follow the Match ▶️ https://t.co/oJkETwOHlL#TeamIndia | #INDvAFG | @imVkohli | @IDFCFIRSTBank pic.twitter.com/0AdFb1pnL4
അവസാന 2 ഓവറിൽ 36റൺസാണ് അഗ്ഫാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. സ്കോർ 182 ൽ നിൽക്കെ നജീബുള്ളയെ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ആവേശ ഖാന്റെ 19 ആം ഓവറിൽ 17 റൺസ് അടിച്ചെടുത്തതോടെ 6 പന്തിന്റെ നിന്നും അഫ്ഗാന് ജയിക്കാൻ വേണ്ടത് 19 റൺസായിരുന്നു. എന്നാൽ ആ ഓവറിൽ അഫ്ഗാന് 18 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.ഗുൽബാദിൻ നായിബ് 23 പന്തിൽ നിന്നും 55 റൺസുമായി പുറത്താവാതെ നിന്നു.സൂപ്പർ ഓവറിൽ അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് നേടിയത്.സൂപ്പർ ഓവറിൽ ഇന്ത്യയും 16 നേടി സമനിലയായതോടെ മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക് കടന്നു .
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ അഫ്ഗാനെതിരെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചത്. 69 പന്തില്‍ നിന്നും എട്ട് സിക്സറും 11 ബൗണ്ടറിയും അടക്കം 121 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ പുറത്താകാതെ നിന്നു.22 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യന്‍ മുന്‍നിര തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴായിരുന്നു റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രോഹിത് തകര്‍ത്ത് അടിച്ചത്. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
Ati-𝐒𝐮𝐧𝐝𝐚𝐫-am 🤌
— JioCinema (@JioCinema) January 17, 2024
A cracking catch to get the breakthrough #TeamIndia needed 💪#IDFCFirstBankT20ITrophy #GiantsMeetGameChangers #JioCinemaSports #INDvAFG pic.twitter.com/tBXosm0eTj
റിങ്കുസിങ്ങ് 39 പന്തില്‍ നിന്നും ആറ് സിക്സറിന്റെയും 2 ബൗണ്ടറിയുടെയും പിന്‍ബലത്തില്‍ 69 റണ്‍സ് നേടി പുറത്താകാതെ നിന്നു.മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നേടിയ ഫരീദ് അഹമ്മദ് മികച്ച തുടക്കമാണ് അഫ്ഗാന് നല്‍കിയത്. അസമത്തുള്ള ഒമര്‍സായി ഒരു വിക്കറ്റും സ്വന്തമാക്കി. സഞ്ജുസംസനും കോലിയും ഗോൾഡൻ ഡക്കായി .യശസ്വി ജയ്സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ് (0) എന്നിവരാണ് പുറത്തായത്.