‘ഷാമർ ജോസഫ്’ : ഗാബയിൽ ഓസ്ട്രേലിയക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ് | AUS vs WI
ബ്രിസ്ബേനിലെ ഗാബയിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ അട്ടിമറി വിജയവുമായി വെസ്റ്റ് ഇൻഡീസ്. എട്ട് റൺസിൻ്റെ തകർപ്പൻ ജയത്തോടെ വിൻഡീസ് ഓസ്ട്രേലിയയുടെ കോട്ടയായ ഗാബ തകർത്തു.അവസാന ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നേട്ടം കൈവരിച്ച് ഷാമർ ജോസഫ് ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ കീറിമുറിച്ചു. പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി വിൻഡീസ് മാറി.
216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 207 റൺസിന് ഓൾ ഔട്ടായി.കാൽവിരലിന് ഒടിവുണ്ടെന്ന് സംശയിക്കുന്നതിനാൽ സ്കാൻ എടുക്കാൻ ആശുപത്രിയിലെത്തിയത്തിനു പിന്നാലെയാണ് ജോസഫിന്റെ മിന്നുന്ന പ്രകടനം.ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ ആദ്യ സെഷനിൽ തന്നെ ജോസഫ് കീറിമുറിച്ചു. 216 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ 56 ന് രണ്ടു എന്ന നിലയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. ഒരു വശത്ത് സ്റ്റീവ് സ്മിത്ത് ഉറച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു.സ്റ്റീവ് സ്മിത്ത് 91 റൺസുമായി പുറത്താവാതെ നിന്നു , ഓസീസിന് വേണ്ടി ഗ്രീൻ 42 റൺസ് നേടി.
Shamar Joseph the hero for West Indies. ❤️#AUSvWI #Cricket #Shamar pic.twitter.com/6XiYpuN1Db
— Sportskeeda (@Sportskeeda) January 28, 2024
തൻ്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരം മാത്രം കളിക്കുന്ന 24-കാരനായ ഷാമർ ജോസഫ് 11.5 ഓവറിൽ 68 റൺസ് വഴങ്ങിയാണ് 7 വിക്കറ്റു നേടിയത്. 1997 ന് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.ഞായറാഴ്ച കളി പുനരാരംഭിച്ചപ്പോൾ ഓസ്ട്രേലിയക്ക് 156 റൺസും വെസ്റ്റ് ഇൻഡീസിന് എട്ട് വിക്കറ്റും വേണ്ടിയിരുന്നു. തുടക്കത്തിലെ പിഴച്ചെങ്കിലും സ്മിത്തും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ആദ്യ 45 മിനിറ്റുകൾ അതിജീവിച്ചു, 71 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 42 റുണ്ട് നേടിയ ഗ്രീൻ ജോസെഫിന്റെ ആദ്യ ഇരയായി മാറി.തുടർന്നുള്ള പന്തിൽ ട്രാവിസ് ഹെഡിനെ ഗോൾഡൻ ഡക്കിന് വീഴ്ത്തി.മിച്ചൽ മാർഷിനെയും ,അലക്സ് കാരിയെയും ജോസഫ് പുറത്താക്കി. ഓസ്ട്രേലിയയെ 6-136 എന്ന നിലയിൽ കടുത്ത പ്രതിസന്ധിയിലാക്കി.
WHAT A TEST!! UNBELIEVABLE SCENES! SHAMAR JOSEPH, YOU ABSOLUTE CHAMPION!
— ESPNcricinfo (@ESPNcricinfo) January 28, 2024
West Indies beat Australia after 20 Tests without a win against them 👏 https://t.co/YMnxbxJiRm | #AUSvWI pic.twitter.com/zlJ7p7DPoF
41-ാം ഓവറിൽ ജോസഫിൻ്റെ അഞ്ച് വിക്കറ്റ് നേട്ടം ഉറപ്പിക്കുന്നതിന് മുമ്പ് മിച്ചൽ സ്റ്റാർക്ക് നാല് ബൗണ്ടറികൾ പറത്തി. 21 റൺസ് നേടിയ സ്റ്റാർക്കിനെയും മത്സരത്തിലെ ഏറ്റവും വേഗമേറിയ പന്തായ 149.6 കി.മീ/മണിക്കൂർ വേഗമേറിയ ഒരു ഡെലിവറിയിൽ കമ്മിൻസിനെയും ജോസഫ് പുറത്താക്കിയതോടെ ഓസ്ട്രേലിയ 175 ന് 8 എന്ന നിലയിലായി.ഡിന്നർ ബ്രേക്ക് കഴിഞ്ഞ് കളിക്കാർ മടങ്ങിയപ്പോൾ ഓസ്ട്രേലിയക്ക് 29 റൺസ് വേണ്ടിയപ്പോൾ വെസ്റ്റ് ഇൻഡീസിന് രണ്ട് വിക്കറ്റ് മാത്രം മതിയായിരുന്നു. നഥാൻ ലിയോനിനെ അൻസാരി ജോസെഫും പുറത്താക്കിയതോടെ ഓസ്ട്രേലിയ 9 ന് 191 എന്ന നിലയിലായി.
It's all over!!!
— cricket.com.au (@cricketcomau) January 28, 2024
Shamar Joseph takes SEVEN #AUSvWI pic.twitter.com/fsGR6cjvkj
സ്കോർ207ൽ നിലക്ക് ഹാസെൽവുഡിനെ പുറത്താക്കി ജോസഫ് വിൻഡീസിന് ചരിത്ര വിജയം നൽകി.ഫ്രാങ്ക് വോറൽ ട്രോഫി ഓസ്ട്രേലിയ നിലനിർത്തിയപ്പോൾ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു.എ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 311 റൺസ് നേടിയപ്പോൾ ഓസീസ് 289 റൺസിന് ഡിക്ളയർ ചെയ്തു, രണ്ടാം ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് 193 ന് പുറത്തായിരുന്നു.