‘എംഎസ് ധോണിയുടെ വാക്കുകൾ മുറുകെ പിടിക്കുക’ : രോഹിത് ശർമ്മയ്ക്ക് നിർണായക ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ | Rohit Sharma
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു ബാറ്ററായി തൻ്റെ പ്രകടനത്തിന് മുൻഗണന നൽകുന്നതിനുപകരം ക്യാപ്റ്റനെന്ന നിലയിൽ സ്വാധീനം ചെലുത്തുന്നതിൽ രോഹിത് ശർമ്മ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി സഞ്ജയ് മഞ്ജരേക്കർ. മുൻ ഇന്ത്യൻ താരം തൻ്റെ ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു.ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ 100 റൺസ് പോലും നേടാൻ രോഹിതിന് കഴിഞ്ഞില്ല.
മുൻ ഇന്ത്യൻ ബാറ്ററും കമൻ്റേറ്ററുമായ മഞ്ജരേക്കർ ഒരു ബാറ്ററായി തൻ്റെ റോളിൽ മികവ് പുലർത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.1-1ന് അവസാനിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയിൽ വലംകൈയ്യൻ ബാറ്റർ 5, 0, 39, 16 നോട്ടൗട്ട് സ്കോറുകൾ രേഖപ്പെടുത്തി.”ക്യാപ്റ്റനെന്ന നിലയിൽ എല്ലാ കാര്യങ്ങളും ശരിയാക്കാനാണ് രോഹിത് ശർമ്മ ശ്രമിക്കുന്നതെന്ന് ഞാൻ കരുതുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന രോഹിത് ശർമ്മയും പിന്നീട് ക്യാപ്റ്റനും ആയിരിക്കണം, കാരണം നിങ്ങൾ ഒരു ടീമിനെ നയിക്കുമ്പോൾ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ചില കാര്യങ്ങളുണ്ട്, ”സഞ്ജയ് മഞ്ജരേക്കർ ESPNcriinfo-യിൽ പറഞ്ഞു.
ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക, എംഎസ് ധോണിയുടെ വാക്കുകൾ മുറുകെ പിടിക്കുക, അദ്ദേഹം കൂട്ടിച്ചേർത്തു.” പദ്ധതികൾക്ക് പിറകെ പോകാനും കാര്യങ്ങൾ സംഭവിക്കുന്നത് വരെ കാത്തിരിക്കാനും പറഞ്ഞ എംഎസ് ധോണിയുടെ വാക്കുകൾ പിന്തുടരുക. രോഹിത് ശർമ്മയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നാണ് ബാറ്റിംഗ്, ”അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ രോഹിത് ശർമ്മ റൺസ് നേടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും മഞ്ജരേക്കർ പറഞ്ഞു.
ഫെബ്രുവരി 15 ന് രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ക്യാപ്റ്റൻ ഫോമിലെത്തുമെന്ന വിസ്വാസമുണ്ടെന്നും മഞ്ജരേക്കർ പറഞ്ഞു.രോഹിത് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയിലും നേടിയ സെഞ്ചുറികളിൽ വരും മത്സരങ്ങളിൽ ആവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021ൽ ഇംഗ്ലണ്ടിൽ 52.57 ശരാശരിയിൽ നാല് ടെസ്റ്റുകളിൽ നിന്ന് 368 റൺസാണ് രോഹിത് നേടിയത്. 2023ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നാല് ടെസ്റ്റുകളിൽ നിന്ന് 40.33 ശരാശരിയിൽ 242 റൺസാണ് രോഹിത് നേടിയത്.