രഞ്ജിയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായി സച്ചിൻ ബേബി : ടെസ്റ്റ് സ്ക്വാഡ് തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പ് മറ്റൊരു സെഞ്ചുറിയുമായി ചേതേശ്വര് പൂജാര | Ranji Trophy

രഞ്ജി ട്രോഫി 2023-24 ലെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബംഗാളിനെതിരായ ഒന്നാം ഇന്നിംഗ്‌സിൽ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരള ടീം 4 വിക്കറ്റിന് 265 റൺസ് എടുത്തിട്ടുണ്ട്.മധ്യനിര ബാറ്റ്സ്മാൻ സച്ചിൻ ബേബിയുടെ അപരാജിത സെഞ്ച്വറി ടീമിനെ ഈ സ്കോറിലെത്തിച്ചതിൽ വലിയ സംഭാവന നൽകിയപ്പോൾ അക്ഷയ് ചന്ദ്രനും ആദ്യ ദിനം കളി അവസാനിക്കും വരെ 76 റൺസുമായി പുറത്താകാതെ നിന്നു.

ബംഗാളിനെതിരായ മത്സരത്തിൻ്റെ ആദ്യ ദിനം 220 പന്തുകൾ നേരിട്ട സച്ചിൻ ബേബി ഒരു സിക്‌സും 10 ഫോറും സഹിതം 110 റൺസിൻ്റെ പുറത്താകാതെ നിന്നു.ഒന്നാം ഇന്നിംഗ്‌സിൽ സച്ചിനും അക്ഷയ്‌യും ചേർന്ന് അഞ്ചാം വിക്കറ്റിൽ 153 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും നിരാശപെടുത്തിയപ്പോൾ സച്ചിൻ തന്റെ ഫോം തുടരുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.സച്ചിൻ ബേബി ഈ സീസണിൽ കേരളത്തിനായി മികച്ച പ്രകടനമാണ് നടത്തുന്നത്, ഈ സീസണിലെ അദ്ദേഹത്തിൻ്റെ മൂന്നാം സെഞ്ചുറിയാണിത്.

ഈ സീസണിൻ്റെ തുടക്കത്തിൽ അസമിനെതിരെ സച്ചിൻ തൻ്റെ ആദ്യ സെഞ്ച്വറി നേടുകയും 131 റൺസിൻ്റെ ഇന്നിംഗ്സ് കളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബീഹാറിനെതിരെ രണ്ടാം സെഞ്ച്വറി നേടുകയും പുറത്താകാതെ 91 റൺസ് നേടുകയും ചെയ്തു. ഛത്തീസ്ഗഢിനെതിരെ പോലും ആദ്യ ഇന്നിംഗ്‌സിൽ 91 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 94 റൺസും നേടിയ അദ്ദേഹം സെഞ്ചുറിക്ക് അടുത്ത് എത്തുന്നതിൽ പരാജയപ്പെട്ടു. ഈ സീസണിൽ സച്ചിൻ സ്ഥിരതയാർന്ന ബാറ്റിംഗ് നടത്തുകയും റൺസ് നേടുകയും ചെയ്തു.

സീസണിലൊന്നാകെ പത്ത് ഇന്നിംഗ്‌സില്‍ നിന്ന് 652 റണ്‍സ നേടിയ സച്ചിൻ രഞ്ജിയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായി മാറി. അസമിനെതിരെ നേടിയ 131 റണ്‍സാണ് സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍. മൂന്ന് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും അടക്കം 93.14 ശരാശരിയിലാണ് സച്ചിന്റെ നേട്ടം.ആറ് ഇന്നിംഗ്‌സില്‍ നിന്ന് 679 റണ്‍സ് നേടിയ തമിഴ്‌നാട് താരം എന്‍ ജഗദീഷനാണ് ഒന്നാമന്‍. 321 റണ്‍സാണ് ജഗദീഷന്റെ മികച്ച സ്‌കോര്‍ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും താരം നേടി. ചേതേശ്വര്‍ പൂജാര മൂന്നാം സ്ഥാനത്ത്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് സൗരാഷ്ട്ര താരം നേടിയത് 648 റണ്‍സാണ്. ഇന്നും പൂജാര സെഞ്ചുറി നേടിയിരുന്നു. പുറത്താവാതെ നേടിയ 243 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പൂജാരയ്ക്കുണ്ട്.

രഞ്ജി ട്രോഫിയിലെ രാജസ്ഥാൻ-സൗരാഷ്ട്ര മത്സരത്തിൽ തൻ്റെ 62-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് വെറ്ററൻ ബാറ്റർ അടിച്ചുകൂട്ടിയത്. ശേഷിക്കുന്ന മൂന്ന് IND vs ENG ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ BCCI സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്ന ദിവസമാണ് അദ്ദേഹം സെഞ്ച്വറി നേടിയത്.വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ലഭ്യമല്ലാത്തതിനാൽ മധ്യനിര ഫോമിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പൂജാരയെ IND vs ENG ടെസ്റ്റിനായി തിരിച്ചുവിളിക്കുമോ എന്നറിയണം.

വിശാഖപട്ടണത്തിൽ അരങ്ങേറ്റം കുറിച്ച രജത് പതിദാറിന് സെറ്റിൽ ചെയ്യാൻ സമയം വേണം. അവിടെയാണ് ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാരയെ വേണ്ടത്.2023-ലെ ഡബ്ല്യുടിസി ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്ന് പൂജാരയെ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു.9 ഇന്നിംഗ്‌സുകളിൽ 88.85 ശരാശരിയാണ് പുജാരക്കുള്ളത്.

Rate this post