‘ക്യാപ്റ്റന്റെ ഇന്നിങ്സ്’ : 11 ആം സെഞ്ചുറിയോടെ വിമർശകരുടെ വായയടപ്പിച്ച രോഹിത് ശർമ്മ | Rohit Sharma
ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഫോമിലേക്കുയർന്നരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ സെഞ്ച്വറി നേടി ഇന്ത്യയെ തകർച്ചയിൽ രക്ഷിച്ചിരിക്കുകയാണ്. രോഹിത്തിൻ്റെ 11-ാം ടെസ്റ്റ് സെഞ്ച്വറിയാണിത് ഇന്ന് രാജ്കോട്ടിലെ പിറന്നത് .ടീ ബ്രേക്കിന് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ രോഹിത് ശർമ്മ സെഞ്ച്വറി തികച്ചു, വെറും 157 പന്തിൽ നാഴികക്കല്ലിൽ എത്തി.
ഇന്ത്യൻ ക്യാപ്റ്റൻ മികച്ച വേഗത്തിലാണ് സ്കോർ ചെയ്തത്, പ്രത്യേകിച്ച് ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം അദ്ദേഹം 11 ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തി. രോഹിതും -ജഡേജയും നാലാം വിക്കറ്റിൽ 150ൽ അധികം റൺസ് കൂട്ടിച്ചേർത്തു.കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ നായകന്മാരുടെ പട്ടികയിൽ കപിൽ ദേവിൻ്റെ നേട്ടത്തിനൊപ്പം എത്താൻ രോഹിതിന് സാധിച്ചു.രോഹിത് ശർമ്മയുടെ ക്യാപ്റ്റനെന്ന നിലയിലുള്ള മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയിൽ 20 സെഞ്ച്വറികൾ നേടിയ വിരാട് കോഹ്ലിയാണ് പട്ടികയിൽ ഒന്നാമത്.
36 വർഷവും 291 ദിവസവും പ്രായമുള്ള രോഹിത് ശർമ്മ 1951 മുതൽ വിജയ് ഹസാരെയുടെ പേരിലുള്ള റെക്കോർഡ് തകർത്ത് അന്താരാഷ്ട്ര സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ക്യാപ്റ്റനായി മാറി.ആദ്യ സെഷനിൽ ജെയിംസ് ആൻഡേഴ്സണും ഇടങ്കയ്യൻ സ്പിന്നർ ടോം ഹാർട്ട്ലിയും ബുദ്ധിമുട്ടിച്ചപ്പോൾ രോഹിത് ശർമ്മ തൻ്റെ എല്ലാ അനുഭവസമ്പത്തും ഉപയോഗിച്ചു. തൻ്റെ മൂന്ന് ബാറ്റിംഗ് പങ്കാളികളുടെ വിക്കറ്റ് വീഴുന്നത് കണ്ടിട്ടും രോഹിത് ശക്തമായി നിലകൊണ്ടു.യശസ്വി ജയ്സ്വാൾ (10), ശുഭ്മാൻ ഗിൽ (0), രജത് പട്ടീദാർ (5) എന്നിവർ ആദ്യ മണിക്കൂറിൽ പുറത്തായി.വ്യാഴാഴ്ചയ്ക്ക് മുമ്പ് ഫിഫ്റ്റി പ്ലസ് സ്കോറില്ലാതെ 8 ഇന്നിംഗ്സുകൾ കളിച്ച രോഹിത് ശർമ്മയുടെ ടെസ്റ്റിലെ വലിയ സ്കോറുകളുടെ അഭാവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.
The Hitman is packing a punch in some style 💪
— JioCinema (@JioCinema) February 15, 2024
Watch Rohit Sharma lead the charge, LIVE on #JioCinema, #Sports18 & #ColorsCineplex 🚀#INDvENG #BazBowled #JioCinemaSports #TeamIndia #IDFCFirstBankTestSeries pic.twitter.com/5F4o7InOyM
ഈ നിർണായക സെഞ്ചുറിയിലൂടെ രോഹിത് തൻ്റെ വിമർശകർക്ക് മറുപടി നൽകി.65 റൺസ് കടന്നതിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ മറികടന്നു.ഗാംഗുലിയുടെ കരിയറിൽ 424 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 18575 റൺസ് നേടിയിട്ടുണ്ട്.സച്ചിൻ ടെണ്ടുൽക്കർ (24,208), വിരാട് കോഹ്ലി (26,733), നിലവിലെ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് (24,208) എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം ഇപ്പോൾ.
Hitman is ageing like a fine wine ✨#RohitSharma #INDvENG #Cricket #India #Sportskeeda pic.twitter.com/NBsNWb3sal
— Sportskeeda (@Sportskeeda) February 15, 2024
രോഹിത് എംഎസ് ധോണിയെ (78) മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമായി.വീരേന്ദർ സെവാഗ് (91) മാത്രമാണ് ഇന്ത്യക്കാരിൽ കൂടുതൽ സിക്സറുകൾ നേടിയത്.ഇയോൻ മോർഗന് (233) പിന്നിൽ, അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോർഡ് ധോണിക്ക് (211) ഒപ്പമെത്തി.
Hundred for the #Hitman 💯
— JioCinema (@JioCinema) February 15, 2024
React to this #RohitSharma special with an emoji 👇#INDvENG #BazBowled #JioCinemaSports #TeamIndia #IDFCFirstBankTestSeries pic.twitter.com/HEqGgc9OvM
ടെസ്റ്റ് ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ :
വിരാട് കോലി – 20
സുനിൽ ഗവാസ്കർ – 11
മുഹമ്മദ് അസ്ഹറുദ്ദീൻ – 9
സച്ചിൻ ടെണ്ടുൽക്കർ – 7
എംഎസ് ധോണി – 5
സൗരവ് ഗാംഗുലി – 5
MAK പട്ടൗഡി – 5
രാഹുൽ ദ്രാവിഡ് – 4
കപിൽ ദേവ് – 3
രോഹിത് ശർമ്മ – 3