ഹൊയ്ലുണ്ടിന്റെ ഇരട്ട ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ബയേൺ മ്യൂണിക്കിന് വീണ്ടും തോൽവി : റയൽ മാഡ്രിഡിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. യൂണൈറ്റഡിയായി സ്ട്രൈക്കർ റാസ്മസ് ഹോയ്ലുണ്ട് ഇരട്ട ഗോളുകൾ നേടി.ഫോമിലുള്ള ഡെൻമാർക്ക് സ്ട്രൈക്കർ ലുട്ടന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് യുണൈറ്റഡിന് 37 ആം സെക്കൻഡിൽ തന്നെ ലീഡ് നൽകി. ഏഴാം മിനുട്ടിൽ രണ്ടാമത്തെ ഗോളും ഹോയ്ലുണ്ട് നേടി.
ഇന്നലത്തെ ഗോളോടെ ഹോയ്ലുണ്ട് ഇപ്പോൾ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയും ചെയ്തു.ഓഗസ്റ്റിൽ ഇറ്റാലിയൻ ക്ലബ് അറ്റലാൻ്റയിൽ നിന്ന് യുണൈറ്റഡ് 72 മില്യൺ പൗണ്ട് ($90.71 മില്യൺ) നൽകി കരാറിൽ ഏർപ്പെട്ടതിന് ശേഷം ഹൊയ്ലണ്ടിന് തൻ്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടാൻ ഡിസംബർ വരെ സമയമെടുത്തു.14-ാം മിനിറ്റിൽ കാൾട്ടൺ മോറിസിൻ്റെ ഹെഡറിലൂടെ ലൂട്ടൺ ഒരു ഗോൾ മടക്കുകയും ചെയ്തു.യുണൈറ്റഡിൻ്റെ തുടർച്ചയായ നാലാം ലീഗ് ജയം കൂടിയായിരുന്നു ഇത്. 25 കളികളിൽ നിന്ന് 44 പോയിൻ്റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.24 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റുമായി ലൂട്ടൺ 17-ാം സ്ഥാനത്താണ്.
ബുണ്ടസ് ലീഗയിൽ വീണ്ടും തോൽവിയുമായി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരത്തിൽ VfL Bochum രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേണിനെ പരാജയപ്പെടുത്തിയത്.ല്ലാ മത്സരങ്ങളിലും തുടർച്ചയായ മൂന്നാം തോൽവിയാണ് ബയേൺ ഏറ്റുവാങ്ങിയത്. തോൽവിയോടെ ബയേൺ ബുണ്ടസ്ലിഗയിലെ ലീഡർമാരായ ബയർ ലെവർകുസനെക്കാൾ എട്ട് പോയിൻ്റ് പിന്നിലായി. ലാസിയോയോട് ചാമ്പ്യൻസ് ലീഗ് തോൽവിയിൽ എന്ന പോലെ തുടർച്ചയായ രണ്ടാം മത്സരത്തിനും ഡയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.കഴിഞ്ഞയാഴ്ച ലെവർകൂസനെതിരായ ബിഗ് ലീഗ് മത്സരത്തിൽ ബയേൺ പരാജയപ്പെട്ടിരുന്നു, കൂടാതെ ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 ആദ്യ പാദത്തിൽ ഇറ്റലിയുടെ ലാസിയോയോട് 1-0 ന് തോറ്റിരുന്നു.
🚨 Terrible moment for Bayern with their 7th defeat this season — 11 defeats in 44 games under Thomas Tuchel.
— Fabrizio Romano (@FabrizioRomano) February 18, 2024
…and Xabi Alonso’s Bayer Leverkusen go 8 points clear on top of the Bundesliga. 🇩🇪 pic.twitter.com/vkPVZU6Ohp
മത്സരത്തിന്റെ 14 ആം മിനുട്ടിൽ ജമാൽ മുസിയാലയിലൂടെ ബയേൺ മ്യൂണിക്ക് ലീഡ് നേടി. ബുണ്ടസ്ലിഗ ടോപ് സ്കോറർ ഹാരി കെയ്ന് ലീഡ് ഉയർത്താൻ അവസരം ലഭിച്ചെങ്കിലും അത് നഷ്ടപ്പെടുത്തി. 38-ാം മിനിറ്റിൽ തക്കുമ അസാനോ നേടിയ ഗോളിൽ ബൊക്കം സമനില കണ്ടെത്തി.44-ാം മിനിറ്റിൽ കെവൻ ഷ്ലോട്ടർബെക്ക് നേടിയ ഗോൾ ആതിഥേയർക്ക് ലീഡ് നേടികൊടുത്തു. 78 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും കെവിൻ സ്റ്റോജറിൻ്റെ ഗോൾ ബോക്കത്തിന്റെ വിജയമുറപ്പിച്ചു.ബോക്സിൽ എതിരാളിയെ കൈമുട്ടുകൊണ്ട് ഇടിച്ചതിന് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.87 ആം മിനുട്ടിൽ തൻ്റെ 25-ാം ലീഗ് ഗോൾ നേടിയെങ്കിലും ബോക്കത്തിന്റെ വിജയാം തടയാൻ സാധിച്ചില്ല.തുടർച്ചയായ 12-ാം ലീഗ് കിരീടം പിന്തുടരുന്ന ബയേൺ 50 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്.
Real Madrid drop points against Rayo Vallecano 𝐀𝐆𝐀𝐈𝐍 this season 🤕 pic.twitter.com/GEa0MH2Vid
— 433 (@433) February 18, 2024
ലാലിഗയുടെ മുൻനിരക്കാരായ റയൽ മാഡ്രിഡിന് ഞായറാഴ്ച റയോ വല്ലക്കാനോയ്ക്കെതിരെ 1-1ന് നിരാശാജനകമായ സമനില വഴങ്ങി. ജോസലുവിൻ്റെ മൂന്നാം മിനുട്ടിലൂടെ ഗോളിലൂടെ റയൽ മുന്നിലെത്തിയെങ്കിലും റൗൾ ഡി ടോമസിൻ്റെ പെനാൽറ്റി റയോ വല്ലക്കാനോക്ക് സമനില നേടിക്കൊടുത്തു. 25 മത്സരങ്ങളിൽ നിന്നും 62 പോയിന്റുമായി റയൽ മാഡ്രിഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒരു മത്സരം കുറവ് കളിച്ച ജിറോണക്ക് 56 പോയിന്റുണ്ട്.