സെവാഗ്, ഗാംഗുലി താരതമ്യങ്ങൾക്ക് ശേഷം യശസ്വി ജയ്സ്വാളിനെ വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തോട് ഉപമിച്ച് ക്രിസ് ഗെയ്ൽ | Yashasvi Jaiswal
റാഞ്ചിയിലെ ജെഎസ്സിഎ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് ‘ദി യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയ്ലിൻ്റെ പ്രശംസ. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആക്രമണാത്മക ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായ ഗെയ്ൽ ജയ്സ്വാളിനെ ഭാവിയിലേക്കുള്ള താരമായി വാഴ്ത്തി.ഇടംകൈയ്യൻ ബാറ്റ് ചെയ്യുന്ന രീതി കണ്ടാൽ 20 വർഷമായി രാജ്യാന്തര വേദികളിൽ കളിക്കുന്നുവെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“യശസ്വി ജയ്സ്വാൾ 20 വർഷമായി കളിക്കുന്നത് പോലെയാണ്, അവിശ്വസനീയമാണ്. അദ്ദേഹത്തിന് അത് നിലനിർത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗെയ്ൽ എഎഫ്പിയോട് പറഞ്ഞു.സത്യത്തിൽ ജയ്സ്വാൾ രാജ്യാന്തര വേദിയിൽ എത്തിയിട്ട് ഒരു വർഷം പോലും ആയിട്ടില്ല. വെറും 7 ടെസ്റ്റുകളിൽ, ബാക്ക്-ടു-ബാക്ക് ഡബിൾ സെഞ്ചുറികളും രണ്ട് അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ മൂന്ന് സെഞ്ച്വറികൾ അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ 71.75 ശരാശരിയുള്ള 22 കാരനായ താരം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഇതിനകം 550 റൺസിന് അടുത്ത് സ്കോർ ചെയ്തിട്ടുണ്ട്.
വിശാഖപട്ടണത്ത് തൻ്റെ കന്നി ഡബിൾ സെഞ്ച്വറിക്ക് ശേഷം രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 214 റൺസും നേടി. രാജ്കോട്ട് ,ടെസ്റ്റിലെ ഡബിൾ സെഞ്ചുറിയിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ വസീം അക്രത്തിൻ്റെ ലോക റെക്കോർഡിനൊപ്പമെത്തി. ജയ്സ്വാൾ ബാറ്റ് ചെയ്യുന്ന ആക്രമണ സ്വഭാവം അദ്ദേഹത്തെ ഇന്ത്യൻ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയുമായും വീരേന്ദർ സെവാഗുമായും താരതമ്യപ്പെടുത്തി.
തൻ്റെ മുൻ വെസ്റ്റ് ഇൻഡീസ് സഹതാരം ശിവ്നാരായണൻ ചന്ദർപോളിൻ്റെ ആക്രമണ പതിപ്പിനെക്കുറിച്ച് ജയ്സ്വാൾ തന്നെ ഓർമ്മിപ്പിച്ചതായി ഗെയ്ൽ പറഞ്ഞു.