‘അരങ്ങേറ്റം ഗംഭീരമാക്കി ആകാശ് ദീപ്’ : ആദ്യ ഇന്നിഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച | IND vs ENG | Akash Deep

റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തകർച്ച. ആദ്യ ദിനം ലഞ്ചിന്‌ കയറുമ്പോൾ അഞ്ചു വിക്കറ്റിന് 112 നിലയിലാണുള്ളത് . അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ആകാശ് ദീപിന്റെ ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകർത്ത് വിട്ടത്.

ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, സാക്ക് ക്രാളി എന്നിവരുടെ വിക്കറ്റുകളാണ്‌ ദീപ് സ്വന്തമാക്കിയത്. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ഇംഗ്ലണ്ട് 47-ല്‍ നില്‍ക്കേ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കി ആകാശ് ദീപ് ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.11-റണ്‍സെടുത്ത താരത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചു.പിന്നീടിറങ്ങിയ ഒലി പോപ്പിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ആകാശ് മടക്കി.

പോപ്പിന് റണ്ണൊന്നുമെടുക്കാനായില്ല. 12-ാം ഓവറില്‍ തന്റെ മൂന്നാം വിക്കറ്റും താരം സ്വന്തമാക്കി. 42-റണ്‍സെടുത്ത ക്രോളിയെ ആകാശ് ക്ലീൻ ബൗൾഡാക്കി.തന്‍റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ആകാശ് ദീപ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ബൗള്‍ഡാക്കിയെങ്കിലും അമ്പയർ നോ ബോള്‍ വിളിക്കുകയിലായിരുന്നു. 35 പന്തില്‍ 38 റണ്‍സെുത്ത് തകര്‍ത്തടിച്ച ബെയര്‍സ്റ്റോയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് 109 റൺസിന്‌ നാല് എന്ന നിലയിലായി. ലഞ്ചിന്‌ മുൻപായി 3 റൺസ് നേടിയ സ്റ്റോക്സിനെ ജഡേജ പുറത്താക്കി. 16 റൺസ് നേടിയ ജോ റൂട്ടാണ് ക്രീസിലിലുള്ളത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, രജത് പാടിദാർ, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.

.ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ബെൻ ഫോക്സ് , ടോം ഹാർട്‌ലി, ഒലി റോബിൻസൺ, ഷോയിബ് ബഷീർ, ജെയിംസ് ആൻഡേഴ്സൺ.

Rate this post