ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ 30 വർഷം പഴക്കമുള്ള പാകിസ്താന്റെ റെക്കോർഡും മറികടന്ന് ഇന്ത്യ | IND vs ENG
ഇംഗ്ലണ്ട് ഇന്ത്യയിലെത്തുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ആ പ്രതീക്ഷകൾക്ക് ഇംഗ്ലണ്ട് ശക്തി പകരുകയും ചെയ്തു. എന്നാൽ അടുത്ത മൂന്നു ടെസ്റ്റിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.
റാഞ്ചിയിലെ നാലാം ടെസ്റ്റിലെ വിജയം കൂടുതൽ സവിശേഷമായിരുന്നു.കാരണം ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് അവസാനമായി ബാറ്റ് ചെയ്യേണ്ടി വന്നു, 2013 ന് ശേഷം ആദ്യമായി അവർ ഹോം ഗ്രൗണ്ടിൽ 150+ സ്കോർ പിന്തുടരുകായും ചെയ്തു.റാഞ്ചിയിലെ അഞ്ച് വിക്കറ്റിൻ്റെ ജയം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് 17 ആയി നീട്ടി.1982 മാർച്ച് മുതൽ 1994 നവംബർ വരെ നാട്ടിൽ തുടർച്ചയായി 16 ടെസ്റ്റ് പരമ്പരകളിൽ തോൽവിയറിയാതെ നിന്ന പാകിസ്ഥാനെ ഇന്ത്യ മറികടന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാട്ടിൽ തുടർച്ചയായി 17 ടെസ്റ്റ് പരമ്പരകൾ നേടിയിട്ടുണ്ട്, 2013 ഫെബ്രുവരിയിൽ ആരംഭിച്ച കുതിപ്പ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 28 ടെസ്റ്റ് പരമ്പരകൾ നേടിയ ഓസ്‌ട്രേലിയ ഈ പട്ടികയിൽ ഒന്നാമതാണ്, ഈ റെക്കോർഡിന് അടുത്തെത്താൻ ഇന്ത്യക്ക് കുറച്ച് പരിശ്രമം വേണ്ടിവരും.ദക്ഷിണാഫ്രിക്കയോട് തോൽക്കുന്നതിന് മുമ്പ് 1993 നവംബർ മുതൽ 2008 നവംബർ വരെ ഓസീസ് കളിയുടെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ സ്വന്തം തട്ടകത്തിൽ തോൽവിയറിയാതെ തുടർന്നു.
Another 𝐖 added to India's home dominance ✅
— Sport360° (@Sport360) February 26, 2024
They have now won 17 Test series in a row on Indian soil 🤯 pic.twitter.com/G4T1XOUNiG
1987 മുതൽ 1999 വരെയും പിന്നീട് 2004 മുതൽ 2012 വരെയും തുടർച്ചയായി 14 പരമ്പരകൾ സ്വന്തം തട്ടകത്തിൽ രണ്ട് തവണ ഇന്ത്യ വിജയിച്ചിട്ടുണ്ട്.ധ്രുവ് ജൂറലും ശുഭ്മാൻ ഗില്ലും ചേർന്ന് രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 72 റൺസ് കൂട്ടുകെട്ടുണ്ടാക്കിയില്ലെങ്കിൽ റെക്കോർഡ് അപകടത്തിലാകുമായിരുന്നു. റാഞ്ചി ടെസ്റ്റിന് മുമ്പ് കഴിഞ്ഞ 10 വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഇന്ത്യ 150+ എന്ന ലക്ഷ്യം വിജയിച്ചത്.