അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർദ്ധ സെഞ്ച്വറിയുമായി ദേവദത്ത് പടിക്കൽ | Devdutt Padikkal
ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ തൻ്റെ കന്നി അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി നേടിയാണ് ഇന്ത്യയുടെ ബാറ്റിംഗ് താരം ദേവദത്ത് പടിക്കൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ലീഡ് ഉയർത്തിയപ്പോൾ തൻ്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ പടിക്കൽ തൻ്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടി.
രണ്ടാം ദിനത്തിലെ രണ്ടാം സെഷനിൽ സെഞ്ചുറിയൻ ശുഭ്മാൻ ഗിൽ പുറത്തായതിനെ തുടർന്നാണ് പടിക്കൽ ബാറ്റിംഗിന് ഇറങ്ങിയത്. അവസാന ടെസ്റ്റിൽ ഇന്ത്യയെ ഡ്രൈവർ സീറ്റിൽ ഉറപ്പിച്ചുനിർത്താൻ അദ്ദേഹം സർഫറാസ് ഖാനുമായി 97 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.86-ാം ഓവറിൽ ഷൊയ്ബ് ബഷീറിനെ സിക്സറിന് പറത്തിയാണ് പടിക്കൽ 50 റൺസ് കടന്നത്.10 ബൗണ്ടറികളും ഒരു ഒറ്റ സിക്സും പറത്തിയാണ് അദ്ദേഹം അർധസെഞ്ചുറി നേടിയത്. 103 പന്തിൽ നിന്നും 65 റൺസ് നെടുത്ത താരത്തെ ഷൊഹൈബ് ബഷിർ ക്ളീൻ ബൗൾഡ് ചെയ്തു.
The Moment Devdutt Padikkal completed his Maiden Test Fifty with a SIX.
— CricketMAN2 (@ImTanujSingh) March 8, 2024
– Devdutt, The future! ⭐ pic.twitter.com/btIMOnG5Eq
രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും വിക്കറ്റുകൾ പെട്ടെന്ന് വീണെങ്കിലും പടിക്കലും സർഫറാസും ക്രീസിൽ ഉറച്ചു നിന്നു.പരിക്കേറ്റ രജത് പതിദാറിന് പകരം പടിക്കൽ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംനേടി.വിശാഖപട്ടണത്തിൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാട്ടിദാറിന് അതിനുശേഷം ആറ് ഇന്നിംഗ്സുകളിൽ നിന്ന് 63 റൺസ് മാത്രമാണ് നേടാനായത്.ഇന്ത്യയ്ക്കുവേണ്ടി തൻ്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കാൻ ഇറങ്ങിയ രവിചന്ദ്രൻ അശ്വിനാണ് പടിക്കൽ തൻ്റെ ടെസ്റ്റ് ക്യാപ്പ് കൈമാറിയത്.
Maiden Test ✅
— BCCI (@BCCI) March 8, 2024
Maiden Test fifty ✅
Welcome to Test cricket, Devdutt Padikkal 👏 👏
Follow the match ▶️ https://t.co/jnMticF6fc #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/pkDgbvtVIF
ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ പ്രശംസനീയമായ പ്രകടനമാണ് പടിക്കൽ പുറത്തെടുക്കുന്നത്. കർണാടകയിൽ നിന്നുള്ള ഇടംകൈയ്യൻ ബാറ്റർ നാല് മത്സരങ്ങളിൽ നിന്ന് 92.66 ശരാശരിയിലും 76.90 സ്ട്രൈക്ക് റേറ്റിലും മൂന്ന് സെഞ്ച്വറികൾ സഹിതം 556 റൺസ് നേടിയിട്ടുണ്ട്.