‘ടോപ് ഫൈവ് ബാറ്റേഴ്സ്’ : 14 വർഷത്തിന് ശേഷം അപൂർവ നാഴികക്കല്ലുമായി ഇന്ത്യൻ ബാറ്റർമാർ | IND vs ENG
ഇംഗ്ലണ്ടിനെതിരായ ധർമ്മശാല ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിലും ഇന്ത്യ ആധിപത്യം തുടരുന്നതാണ് കാണാൻ സാധിച്ചത്. ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് സ്കോർ വേഗത്തിലാക്കുന്നതാണ് കാണാൻ സാധിച്ചത്.ആദ്യ സെഷനിൽ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും മിന്നുന്ന സെഞ്ചുറികൾ രേഖപ്പെടുത്തി, പിന്നീട് യുവതാരങ്ങളായ സർഫറാസ് ഖാനും ദേവുദത്ത് പടിക്കലും ഇന്ത്യയുടെ സ്കോർ 400 കടത്തി.
ഒന്നാം ദിനം ഇന്ത്യ ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കിയിരുന്നു.യശസ്വി ജയ്സ്വാൾ 58 പന്തിൽ 57 റൺസ് അടിച്ച് തൻ്റെ മിന്നുന്ന ഫോം തുടർന്നു. രോഹിതും ശുഭമാനും സെന്റുകളുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചു.65 റൺസ് നേടി പടിക്കൽ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. പടിക്കൽ 50 റൺസ് പിന്നിട്ടതോടെ ഇന്ത്യ അപൂർവ നാഴികക്കല്ല് കുറിച്ചു.
റെഡ് ബോൾ ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഇന്ത്യയുടെ മികച്ച അഞ്ച് ബാറ്റർമാർ 50-ലധികം സ്കോർ നേടുന്നത്.2009 ഡിസംബറിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയ്ക്കായി ടോപ് ഫൈവ് ബാറ്റർമാർ 50-ലധികം സ്കോർ നേടിയത്. നാല് തവണ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ അഞ്ച് ഇന്ത്യൻ ബാറ്റർമാർ അർദ്ധ സെഞ്ച്വറി നേടിയത്.
3️⃣3⃣8⃣ runs, 2⃣ classy tons & a sparkling debut 🔥
— JioCinema (@JioCinema) March 8, 2024
Safe to say, it was India's day again at Dharamsala 😅#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/k94ztYF5Ey
ഇന്ത്യ vs ഓസ്ട്രേലിയ, കൊൽക്കത്ത, 1998
ഇന്ത്യ vs ന്യൂസിലാൻഡ്, മൊഹാലി, 1999
ഇന്ത്യ vs ശ്രീലങ്ക, മുംബൈ (ബ്രാബോൺ), 2009
ഇന്ത്യ vs ഇംഗ്ലണ്ട്, ധർമ്മശാല, 202