‘ഇന്ത്യക്ക് തിരിച്ചടി’ : 2024 ലെ ടി20 ലോകകപ്പ് കളിക്കാൻ മുഹമ്മദ് ഷമിയുണ്ടാവില്ല | Mohammad Shami
ഈ വർഷം ഫെബ്രുവരിയിൽ ലണ്ടനിൽ നടന്ന കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കുന്ന ന്ത്യൻ സ്പീഡ്സ്റ്റർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും.കുറച്ചുകാലമായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഷമി, ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഷമിയെ ഇന്ത്യൻ ജേഴ്സിയിൽ അവസാനമായി കണ്ടത്.
കണങ്കാലിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം ലോകകപ്പിൽ കളിക്കുകയും മിന്നുന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. സെപ്തംബറിൽ ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിൽ സ്പീഡ്സ്റ്റർ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് ധർമശാലയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഷാ പറഞ്ഞു.
ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു, അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിൽ ഷമിയുടെ തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് ഷാ പറഞ്ഞു.മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പും നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.കെ എൽ രാഹുലിൻ്റെ പരുക്കിനെ കുറിച്ചും ഷാ തുറന്നു പറഞ്ഞു. “കെഎൽ രാഹുലിന് ഒരു കുത്തിവയ്പ്പ് ആവശ്യമായിരുന്നു,നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വിശ്രമത്തിലാണ് രാഹുല്‍’, ജയ് ഷാ അറിയിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരവും മൂന്ന് ടി20യുമാണ് ഉള്ളത്.
The BCCI secretary provides an update on Mohammad Shami's comeback to Indian cricket 🚨#T20WorldCup #Shami pic.twitter.com/TggXMQnJGT
— OneCricket (@OneCricketApp) March 11, 2024
ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിനായിരുന്ന ഷമി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായത്. ടൂര്‍ണമെന്‍റില്‍ നടത്തിയ മിന്നും പ്രകടനത്തിലൂടെ രാജ്യത്തിന്‍റെ ഹീറോ ആയി മാറാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ നാല് മത്സരങ്ങളില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഷമിയ്‌ക്ക് ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതായിരുന്നു താരത്തിന് അവസരം ഒരുക്കിയത്. പരിക്കേറ്റ ഷമിക്ക് 2024 ഐപിഎല്‍ സീസണും നഷ്ടമാവുമെന്ന് ഉറപ്പാണ്.നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നിര്‍ണായക താരമാണ് മുഹമ്മദ് ഷമി.