ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷം ബാസ്ബോളിനെ മൂന്ന് വാക്കുകളിൽ നിർവചിച്ച് മുഹമ്മദ് കൈഫ് | Mohammad Kaif
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റും വിജയിച്ചതോടെ പരമ്പര 4-1ന് സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയതിന് ശേഷം തുടര്‍ന്നുള്ള നാല് കളികളും വിജയിച്ചാണ് ഇന്ത്യ പരമ്പര . വിരാട് കോലി, കെഎല്‍ രാഹുല്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരില്ലാതെ യുവ നിരയുടെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയത് .
ബാസ് ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങുന്ന ആദ്യ പരമ്പരയാണ് ഇന്ത്യയ്ക്കെതിരെയുള്ളത്. ഇതിന് മുന്നെ ഏഴ് പരമ്പരകള്‍ കളിച്ച ടീം നാലെണ്ണം വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയും പിടിച്ചിരുന്നു. ബാസ് ബോള്‍ ശൈലി പൂർണമായും തകരുന്ന കാഴ്ചയാണ് ഈ പരമ്പരയിൽ കാണാൻ സാധിച്ചത്.ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ സമീപനത്തെ മുഹമ്മദ് കൈഫ് മൂന്ന് വാക്കുകളിൽ നിർവചിച്ചു.’ഒരു സമ്പൂർണ്ണ ഫ്ലോപ്പ് ഷോ’ എന്നാണ് മുൻ ഇന്ത്യൻ തരാം അതിനെ വിശേഷിപ്പിച്ചത്.
"Bazball was an absolute flop show" – Mohammad Kaif on what gave India the edge over Englandhttps://t.co/ZlGKAy2KLc
— Sports Lab (@SportsLab18) March 11, 2024
ഹൈദരാബാദിൽ നടന്ന ഓപ്പണിംഗ് ടെസ്റ്റിൽ 28 റൺസിന് വിജയിച്ച ഇംഗ്ലണ്ടിന് പര്യടനം നല്ല രീതിയിൽ ആരംഭിച്ചു. എന്നാൽ അതിനു ശേഷം വിഷപട്ടണത്തും , രാജ്കോട്ടിലും , റാഞ്ചിയിലും , ധരംശാലയിലും മികച്ച വിജയം നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്ത് കളഞ്ഞു. സ്റ്റാർ സ്പോർട്സിൽ നടന്ന ഷോയിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് കൈഫിനോട് ചോദിച്ചു.‘ബാസ്ബോൾ ഒരു സമ്പൂർണ ഫ്ലോപ്പ് ഷോ ആയിരുന്നു. ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് വിജയിച്ചപ്പോൾ, ഇത് രസകരമായ ഒരു പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതി, കാരണം ഇന്ത്യയിൽ ആദ്യ കളി ജയിച്ച ടീമുകൾ കുറവാണ്, ”അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിൻ്റെ ആക്രമണോത്സുകമായ സമീപനമാണ് പരാജയത്തിൽ കലാശിച്ചതെന്ന് കൈഫ് പറഞ്ഞു.‘ഹൈദരാബാദ് മത്സരത്തിന് ശേഷം അവർ എല്ലാ മത്സരങ്ങളും പരമ്പരയും തോറ്റു. ഇന്ത്യൻ ടീമാണ് ബാസ്ബോൾ പുറത്തെടുത്തത്. രോഹിത് മികച്ച രീതിയിൽ ടീമിനെ നയിക്കുകയും ബാറ്റ് കൊണ്ട് ഫോം കാണിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.9 ഇന്നിംഗ്സുകളിൽ നിന്ന് 44.44 ശരാശരിയിൽ 400 റൺസാണ് രോഹിത് നേടിയത്. മൂന്നാമത്തെയും അഞ്ചാമത്തെയും ടെസ്റ്റിൽ സെഞ്ച്വറി നേടിയ അദ്ദേഹം റാഞ്ചി ടെസ്റ്റിൽ ഇന്ത്യയുടെ 192 റൺസ് പിന്തുടരുന്നതിൽ നിർണായകമായ 55 റൺസ് നേടി.വലിയ പേരുകൾ നഷ്ടമായിട്ടും ഇന്ത്യ വിജയിച്ചതായി മുഹമ്മദ് കൈഫ് പറഞ്ഞു.
By winning 4 consecutive Tests after losing the 1st, Rohit’s team India has proved it's easily the best in the world. Everyone will remember the journey of Rohit Sharma and how his boys exposed Bazball. You did us proud with your entertaining and aggressive brand of cricket. pic.twitter.com/akATKF5jVt
— Mohammad Kaif (@MohammadKaif) March 9, 2024
“വിരാട് കോഹ്ലിയും ഋഷഭ് പന്തും മുഹമ്മദ് ഷമിയും അവിടെ ഉണ്ടായിരുന്നില്ല. കെഎൽ രാഹുലിന് നാല് മത്സരങ്ങൾ നഷ്ടമായി. സിറാജിനും ബുംറയ്ക്കും ഓരോ ടെസ്റ്റിൽ വിശ്രമം അനുവദിച്ചു. പരിക്ക് കാരണം ജഡേജ രണ്ടാം ടെസ്റ്റിൻ്റെ ഭാഗമായിരുന്നില്ല. നിങ്ങളുടെ പ്രധാന കളിക്കാരില്ലാതെ ഒരു പരമ്പര നേടുന്നത് വലിയ കാര്യമാണ്, ”അദ്ദേഹം പറഞ്ഞു.അഞ്ച് അരങ്ങേറ്റക്കാരാണ് പരമ്പരയിൽ കളിച്ചത്. രജത് പതിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, ദേവദത്ത് പടിക്കൽ എന്നിവർക്ക് ടെസ്റ്റ് ക്യാപ് ലഭിച്ചു.