ജസ്പ്രീത് ബുംറയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ ബൗളറായി രവിചന്ദ്രൻ അശ്വിൻ | Ravichandran Ashwin
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അദ്ദേഹം രണ്ടാം ഇന്നിഗ്സിലെ അഞ്ചെണ്ണമടക്കം കളിയിൽ ആകെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി.അതേ സമയം ടെസ്റ്റ് ആരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സഹതാരം ബുംറ രണ്ട് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്.
2015 ഡിസംബറിലാണ് അശ്വിൻ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയത്. 870 റേറ്റിംഗ് പോയിൻ്റുകളുമായാണ് അശ്വിൻ ഒന്നാം സ്ഥാനം നേടിയത്.847 എന്ന റേറ്റിംഗ് പോയിൻ്റുകൾ രേഖപ്പെടുത്തി ജോഷ് ഹേസിൽവുഡും ബുംറയും രണ്ടാം സ്ഥാനം നേടി.പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി ആദ്യ പത്തിൽ തിരിച്ചെത്തി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിലെ 7-ഫെയർ ഉൾപ്പെടെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ മിന്നുന്ന പ്രകടനത്തിന് ശേഷം കിവീസിൻ്റെ മാറ്റ് ഹെൻറി ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തെത്തി.
788 റേറ്റിംഗ് പോയിൻ്റുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരം,ഏഴാം സ്ഥാനത്താണ് ജഡേജയുള്ളത്. ധർമ്മശാലയിൽ ടെസ്റ്റിൽ 700 വിക്കറ്റ് തികച്ച ഇംഗ്ലണ്ട് വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് 15 സ്ഥാനങ്ങൾ ഉയർന്ന് 16 ആം സ്ഥാനത്തേക്ക് ഉയർന്നു.
🚨Ravichandran Ashwin is the new No.1 Test bowler in the World 🚨#RavichandranAshwin #JaspritBumrah #India #Cricket #RavindraJadeja #INDvsENG pic.twitter.com/CK690dYog5
— Wisden India (@WisdenIndia) March 13, 2024
അടുത്ത തവണ ഇന്ത്യ ടെസ്റ്റ് കളിക്കുമ്പോൾ ആദ്യ പത്തിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ടി20 ലോകകപ്പ് അവസാനിക്കുന്നത് വരെ ഇപ്പോൾ അധികം ടെസ്റ്റുകൾ നടക്കില്ല (BAN vs SL പരമ്പര മാത്രമേ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ) അതിനുശേഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ന്യൂസിലൻഡിനും ബംഗ്ലാദേശിനും ആതിഥേയത്വം വഹിക്കും.സ്പിന്നർ ഷൊയ്ബ് ബഷീർ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തെത്തി.
ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ്
- രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ)
- ജോഷ് ഹാസിൽവുഡ് (ഓസ്ട്രേലിയ)
- ജസ്പ്രീത് ബുംറ (ഇന്ത്യ)
- കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക)
- പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)
- നഥാൻ ലിയോൺ (ഓസ്ട്രേലിയ)
- രവീന്ദ്ര ജഡേജ (ഇന്ത്യ)
- പ്രഭാത് ജയസൂര്യ (ശ്രീലങ്ക)
- ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
- ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)