കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ സഹൽ അബ്ദുൽ സമദ് കളിക്കാനിറങ്ങുമ്പോൾ | Sahal Abdul Samad

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാനെതിരെ കൊച്ചിയിൽ ഇറങ്ങുമ്പോൾ എല്ലാ ശ്രദ്ധയും സഹൽ അബ്ദുൽ സമദിലായിരിക്കും.മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചിയിലെത്തുമ്പോൾ തന്റെ പഴയ തട്ടകത്തിൽ ഇതാദ്യമായി എതിരാളിയായി സഹൽ അബ്ദുൾ സമദ് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്

. നീണ്ട ആറു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടകെട്ടിയ സഹൽ 2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് കൊല്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ എസ്‌ജിയിലേക്ക് മാറിയത്.അറ്റാക്കിംഗ് മിഡ്ഫീൽഡർ ബഗാനുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടു, 2028 വരെ സഹലിനെ ക്ലബ്ബിൽ നിലനിർത്തി.ഈ സീസണിൽ ലീഗിൽ 12 മത്സരങ്ങൾ കളിച്ച സഹലിന് ഒരു ഗോളും നാല് അസിസ്റ്റും സമ്പന്ന ചെയ്യാൻ സാധിച്ചു.സഹൽ അബ്ദുൾ സമദ് തൻ്റെ മുൻ ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് മോഹൻ ബഗാൻ പരിശീലകൻ ഹബാസ് സംസാരിച്ചു.

“ഞങ്ങൾ ഒരു കളിക്കാരനുമായി മാത്രം കളിക്കുന്നത് പോലെയല്ല, പതിനൊന്നുപേരുമായും കളിക്കുന്നു. ഫുട്ബോളിൽ, ഒരു കളിക്കാരൻ ഒരു ക്ലബ്ബിലും പിന്നീട് മറ്റൊരു ക്ലബിലും ഉണ്ടായിരിക്കുക എന്നത് സാധാരണമാണ്.എനിക്ക് വൈകാരികത പോസിറ്റീവാക്കാനാണ്‌ ഇഷ്ടം അല്ലാതെ നെഗറ്റീവാവനല്ല.കഴിഞ്ഞ വർഷം സഹൽ കേരളത്തിന് വേണ്ടി കളിച്ചെങ്കിൽ, അവർക്കെതിരെ നന്നായി കളിക്കുമെന്ന് എനിക്ക് ഉറപ്പാക്കണം” പരിശീലകൻ പറഞ്ഞു,

2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു. 2018 ഫെബ്രുവരി എട്ടിനാണ് സഹല്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലിടം നേടിയത്. അന്ന് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്.സന്തോഷ്‌ ട്രോഫിയിലെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ 2018 കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ മഞ്ഞപ്പടയിലേക്കെത്തിയത്.

2017 മുതൽ 2018 വരെ ബി ടീമിൽ 10 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ താരം സ്വന്തമാക്കി. പിന്നാലെ 2018ൽ സഹൽ സീനിയർ ടീമിൽ ഇടം നേടുകയായിരുന്നു.2018-19 സീസണിൽ ഐഎസ്‌എൽ എമർജിങ് പ്ലയർ ഓഫ്‌ ദി ഇയർ അവാർഡും സഹൽ സ്വന്തമാക്കി. ഇതിന് പിന്നാലെ താരത്തിന് ഇന്ത്യൻ ടീമിലേക്കും വിളിയെത്തി. 2019ൽ തായ്‌ലൻഡിൽ നടന്ന കിങ്‌സ് കപ്പിലൂടെ സഹൽ ദേശീയ ടീമിനായി അരങ്ങേറി. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ അവാർഡും അക്കൊല്ലം സഹലിനെ തേടിയെത്തി.

5/5 - (1 vote)