‘രുതുരാജിൻ്റെ മുഖവും കാണിക്കൂ, ധോണിയല്ല അവനാണ് ക്യാപ്റ്റൻ’ : പരിഹാസവുമായി വീരേന്ദർ സെവാഗ് | IPL 2024

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി പുതിയ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ കീഴിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് യാത്ര മികച്ച രീതിയിൽ ആരംഭിചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ആർസിബി 173/6 എന്ന സ്കോർ നേടി, സിഎസ്കെ വളരെ എളുപ്പത്തിൽ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റന്സിയെ പല മുൻ താരങ്ങളും പുകഴ്ത്തി.

“ആദ്യ 26 പന്തുകൾക്ക് ശേഷം സിഎസ്‌കെയുടെ മികച്ച തിരിച്ചുവരവ്. സമ്മർദ്ദത്തിൻകീഴിൽ റുതുരാജിൻ്റെ ബൗളിംഗ് മാറ്റങ്ങൾ ശ്രദ്ധേയമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ചെന്നൈയുടെ ഇതിഹാസ താരം എംഎസ്‌ ധോണിയായിരുന്നു മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം.മത്സരത്തിനിടെ ധോണി കളം ഒരുക്കുന്ന ദൃശ്യങ്ങൾ കാണാമായിരുന്നു. ക്യാമറ ധോണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മുൻ ഇന്ത്യൻ തരാം വീരേന്ദർ സെവാഗ് തന്റേതായ ശൈലിയിൽ പ്രതികരിച്ചു.

മത്സരത്തിന്‍റെ കമന്‍ററിക്കിടെ സെവാഗാണ്റുതുവിന്‍റെ മുഖം കൂടി കാണിക്കാന്‍ ക്യാമറാമാനോട് ആവശ്യപ്പെട്ടത്. ‘സഹോദരാ, ദയവായി റുതുരാജിന്‍റെ മുഖവും കാണിക്കൂ. ചെന്നൈയുടെ ക്യാപ്റ്റന്‍ അവനാണ്. ക്യാമറാമാൻ ധോണിയുടെ മുഖം മാത്രമാണ് കാണിക്കുന്നത്’ എന്നായിരുന്നു സെവാഗ് പറഞ്ഞത്.പുതിയ ക്യാപ്റ്റന്‍ റുതുരാജിന് നിര്‍ദേശങ്ങള്‍ നല്‍കിയും പിന്നീട് സ്വയം ഫീല്‍ഡ് സെറ്റ് ചെയ്തതും ധോണി മത്സരത്തിൽ തന്‍റെ സാന്നിധ്യം അറിയിച്ചു.

ടോസ് നേടിയ ബാംഗ്ളൂർ റോയൽ ചാലഞ്ചേഴ്സ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിൻ്റെ ഇടംകൈയൻ ബൌളർ മുസ്താഫിസുർ റഹ്മാൻ്റെ ഉജ്വല ബൌളിങ്ങ് പ്രകടനത്തിൻ്റെ ബലത്തിൽ ബാംഗ്ളൂർ റോയൽ ചാലഞ്ചഴ്സിനെ173 റൺസിലൊതുക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് സാധിച്ചു.174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ശിവം ദുബെയും രവീന്ദ്ര ജഡേജയും ടീമിനെ ഫിനിഷിംഗ് ലൈനിലെത്തിച്ചു.

ദുബെ 28 പന്തിൽ 4 ഫോറും ഒരു സിക്‌സും സഹിതം 34 റൺസെടുത്തു. പരിചയ സമ്പന്നനായ ജഡേജ 17 പന്തിൽ മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 25 റൺസുമായി പുറത്താകാതെ നിന്നു.റാച്ചിൻ രവീന്ദ്ര (15 പന്തിൽ 37), അജിങ്ക്യ രഹാനെ (19 പന്തിൽ 27), ഡാരിൽ മിച്ചൽ (18 പന്തിൽ 22) എന്നിവർ നിർണായക സംഭാവന നൽകി.നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി.

Rate this post