‘തുടര്‍ച്ചയായ അഞ്ചാം സീസണിലും ആദ്യ മത്സരത്തില്‍……. ‘: ഐപിഎല്ലിൽ ഫിഫ്‌റ്റിയിൽ അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ | Sanju Samson

ഐപിഎല്ലിന്‍റെ) 17-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.അപരാജിത അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) മുന്നില്‍ നിന്നും നയിച്ച മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. 194 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും നിക്കോളാസ് പുരാനും അര്‍ധ സെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സെടുക്കാനാണ് ലഖ്‌നൗവിന് കഴിഞ്ഞത്.

മത്സരത്തിൽ പുറത്താകാതെ 82 റൺസ് നേടിയ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടര്‍ച്ചയായ അഞ്ചാം സീസണിലും രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിനേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 2020ന് ശേഷമുള്ള എല്ലാ സീസണുകളിലെയും രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ 50 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിന് സാധിച്ചു.2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ 74 (32), 2021ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 119 (63), 2022ല്‍ സണ്‍റൈസേഴ്‌സിനെതിരെ 55 (27), 2023ല്‍ സണ്‍റൈസേഴ്‌സിനെതിരെ 55 (32) എന്നിങ്ങനെയായിരുന്നു സഞ്ജു സ്‌കോര്‍ ചെയ്തത്. ഇന്നലെ 52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

മൂന്ന് ബൗണ്ടറിയും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്ഡ്. ഈ അഞ്ചു മത്സരങ്ങളിൽ നാലിലും സഞ്ജുവായിരുന്നു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.അഞ്ച് മത്സരങ്ങളിൽ നാലിലും അദ്ദേഹത്തിൻ്റെ ടീം വിജയിച്ചു. റോയൽസിനായി കഴിഞ്ഞ അഞ്ച് ഐപിഎൽ ഉദ്ഘാടന മത്സരങ്ങളിൽ 96.25 ശരാശരിയിലും 187.80 സ്‌ട്രൈക്ക് റേറ്റിലും 385 റൺസാണ് സഞ്ജു നേടിയത്. അതിൽ ഒരു സെഞ്ച്വറി ഉൾപ്പെടുന്നു.ഐപിഎൽ 2021 ൽ പഞ്ചാബ് കിംഗ്‌സിനെതിരെ 119 റൺസ് നേടിയിരുന്നു.ഇത് ഐപിഎല്ലിലെ അദ്ദേഹത്തിൻ്റെ ഏറ്റവും ഉയർന്ന സ്‌കോറാണ്.അഞ്ചിൽ റോയൽസ് പരാജയപ്പെട്ട ഒരേയൊരു മത്സരം അതായിരുന്നു.

“ഇന്നിങ്സിന്റെ മധ്യത്തിൽ സമയം ചെലവഴിക്കുന്നത് എല്ലായ്പ്പോഴും വളരെ രസകരമാണ്.ഞാൻ 10 വർഷമായി ഐപിഎൽ കളിക്കുന്നു, അതിനാൽ അനുഭവം വരുന്നു. നിങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കുന്നതിലാണ് ഇത്. ഞാൻ പന്തിനോട് പ്രതികരിക്കുന്നു. അത് എന്ന ക്രീസിൽ ഉറച്ചു നില്ക്കാൻ സഹായിക്കുന്നു ” ത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ സഞ്ജു പറഞ്ഞു.