റോയൽസിനായി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ, അജിങ്ക്യ രഹാനെയുടെയും ജോസ് ബട്ട്‌ലറുടെയും സർവകാല റെക്കോർഡിനൊപ്പം |Sanju Samson

ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ തന്നെ മിന്നുന്ന പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തെടുത്തത്.52 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം 82 റൺസ് നേടിയ സഞ്ജു സാംസൺ പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. രാജസ്ഥാന് വേണ്ടി സഞ്ജു നേടുന്ന 21 ആം അർദ്ധ സെഞ്ചുറിയായിരുന്നു ഇത്.

ബോർഡിൽ 13 റൺസിന് ഓപ്പണർ ജോസ് ബട്ട്‌ലറെ നഷ്ടപ്പെട്ടതിനെ തുടർന്ന് ക്യാപ്റ്റൻ സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യാനെത്തി.12 പന്തിൽ 24 റൺസെടുത്ത യശസ്വി ജയ്‌സ്വാളും പവർപ്ലേയ്ക്കുള്ളിൽ പുറത്തായി.പിന്നീട് സാംസൺ റിയാനുമായി ചേർന്ന് റോയൽസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.29 പന്തിൽ 43 റൺസെടുത്ത റിയാൻ പരാഗിനൊപ്പം അദ്ദേഹം 93 റൺസ് കൂട്ടുകെട്ട് കൂട്ടിച്ചേർത്തു.12 പന്തിൽ 20 റൺസെടുത്ത ധ്രുവ് ജുറലിനെയും കൂട്ടുപിടിച്ച് റോയൽസിനെ മികച്ച സ്‌കോറിൽ എത്തിച്ചു.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനായി നേടുന്ന 23-ാം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു ഇത്.ജോസ് ബട്ട്‌ലർ, അജിങ്ക്യ രഹാനെ തുടങ്ങിയവരുടെ ഒപ്പമെത്തുകയും ചെയ്തു.127 ഇന്നിംഗ്‌സുകളില്‍ 23-ാം അര്‍ധ സെഞ്ചുറിയാണ് സഞ്ജു നേടിയത്. സാംസൺ രാജസ്ഥാന് വേണ്ടി 21 ഫിഫ്‌റ്റിയും രണ്ടു സെഞ്ചുറിയും നേടിയപ്പോൾ ട്ട്‌ലർ അഞ്ച് സെഞ്ചുറികളും 18 അർധസെഞ്ചുറികളും നേടിയപ്പോൾ രഹാനെ രണ്ട് സെഞ്ച്വറികളും 21 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.30.84 ശരാശരിയിൽ 3,485 റൺസും 139-ന് മുകളിൽ സ്‌ട്രൈക്ക് റേറ്റും നേടിയ സാംസണാണ് RR-ന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.

119 ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്‌കോർ.35.60 ശരാശരിയിലും 122.30 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും 21 അർധസെഞ്ചുറികളുമായി 3,098 റൺസ് നേടിയ രഹാനെയാണ് രണ്ടാം സ്ഥാനത്ത്. 105* ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.41.64 ശരാശരിയിൽ 2,707 റൺസും 148-ലധികം സ്‌ട്രൈക്ക് റേറ്റുമായി RR-ന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ബട്ട്‌ലർ. അഞ്ച് സെഞ്ചുറികളും 18 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. 124 ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്‌കോർ.2020 മുതല്‍ എല്ലാം സീസണിന്റേയും ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. 74(32) vs CSK (2020), 119(63) vs PK (2021), 55(27) vs SRH (2022), 55(32) vs SRH ( 2023), 50*(33) vs LSG (2024) എന്നിങ്ങനെയാണ് സ്‌കോറുകൾ.

എല്ലാ ടി20കളിലും റോയൽസിനായി ഏറ്റവും കൂടുതൽ 50+ സ്‌കോറുകൾ:
23 ജെ ബട്ട്‌ലർ (71 ഇന്നിംഗ്‌സ്)
23 എ രഹാനെ (99)
23* എസ് സാംസൺ (127)
16 എസ് വാട്സൺ (81)

Rate this post