‘250 ന് മുകളിൽ റൺസ് നേടണമായിരുന്നു, ആർസിബിക്ക് വേണ്ടത്ര ബൗളിംഗ് ആയുധങ്ങളില്ല’ : ഫാഫ് ഡു പ്ലെസിസ് | IPL2024
വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ തകർത്ത് വിട്ടത്. എതിർ ടീമുകളെ വെല്ലുവിളിക്കാനുള്ള ബൗളിംഗ് ആക്രമണം ഇല്ലെന്ന് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് സമ്മതിച്ചു. ആദ്യ ബാറ്റ് ചെയ്ത ബംഗളുരു 196 റൺസ് നേടിയിട്ടും ജയിക്കാൻ സാധിച്ചില്ല.
കളികൾ ജയിക്കണമെങ്കിലും സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തണമെങ്കിലും അവരുടെ ബാറ്റർമാർ സ്ഥിരമായി 200 ന് മുകളിൽ ടോട്ടലുകൾ തേടേണ്ടതുണ്ട് എന്നും ക്യാപ്റ്റൻ പറഞ്ഞു.ഐപിഎൽ 2024 ലെ 6 മത്സരങ്ങളിൽ ആർസിബി അവരുടെ അഞ്ചാമത്തെ തോൽവിയാണ് ഏറ്റുവാങ്ങിയത്.ഫാഫ് ഡു പ്ലെസിസ്, രജത് പാട്ടിദാർ, ദിനേഷ് കാർത്തിക് എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഗ്ലെൻ മാക്‌സ്‌വെല്ലിൻ്റെയും വിരാട് കോഹ്‌ലിയുടെയും പരാജയങ്ങൾക്കിടയിലും ബോർഡിൽ 196 എത്തിച്ചത്.വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ 15.3 ഓവറിൽ ലക്ഷ്യം മറികടന്നു.
ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവർ ആർസിബി ബൗളർമാരെ കീറിമുറിച്ചു.ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ഉപയോഗിച്ച 6 ബൗളർമാരും ഓവറിൽ 10 റൺസ് അധികമായി വഴങ്ങിയതിനാൽ ആർസിബി ബൗളർമാരിൽ ഒരാൾക്ക് പോലും ഈ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെടാനായില്ല. വ്യാഴാഴ്ചത്തെ നിരാശാജനകമായ പ്രകടനത്തിൽ പേസ് കുന്തമുന മുഹമ്മദ് സിറാജ് 3 ഓവറിൽ 37 റൺസ് വഴങ്ങി.
‘ഈ സമയത്ത് എനിക്ക് തോന്നുന്നത് ആര്‍സിബി പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്തിയില്ലെന്നതാണ്. 220 റണ്‍സിലേക്കെങ്കിലും ടീം സ്‌കോര്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ബൗളിങ് നിരയിലേക്ക് നോക്കുമ്പോള്‍ അധികം ആയുധങ്ങള്‍ക്ക് ഞങ്ങള്‍ക്കില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവരുടെ ആത്മവിശ്വാസവും ഫോമും നിലനിര്‍ത്താന്‍ ദൗര്‍ഭാഗ്യവശാല്‍ സാധിക്കുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ കൃത്യമായി സ്‌കോര്‍ ചെയ്യാതെ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനാവില്ല’ ഡുപ്ലെസിസ് പറഞ്ഞു.
Faf du Plessis on RCB's bowling after conceding 12.84 an over against Mumbai Indians 😬https://t.co/7yBVthuKqA #IPL2024 pic.twitter.com/wUTIzD36lD
— ESPNcricinfo (@ESPNcricinfo) April 12, 2024
ഈ ബൗളിംഗ് വെച്ച് 250 പോലും ബെംഗളുരുവിന് സുരക്ഷിതമായിരിക്കില്ല.5 വിക്കറ്റ് നേട്ടം കൊയ്ത ജസ്പ്രീത് ബുംറയെ ഫാഫ് ഡു പ്ലെസിസ് പ്രശംസിച്ചു.ബുംറ തൻ്റെ 4 ഓവർ ക്വാട്ടയിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് ടി20യിലെ തൻ്റെ രണ്ടാമത്തെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.