സഞ്ജു സാംസണിൻ്റെ ഐപിഎൽ റെക്കോർഡ് തകർത്ത് ഋഷഭ് പന്ത്, എന്നാൽ വിരാട് കോഹ്ലിയെ മറികടക്കാൻ സാധിച്ചില്ല | IPL2024
ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 ടീമിൽ ഇടം നേടാനുള്ള വിക്കറ്റ് കീപ്പർമാരുടെ പോരാട്ടം കൂടുതൽ കടുപ്പമേറിയതാവുകയാണ്.കെഎൽ രാഹുൽ, ഇഷാൻ കിഷൻ സഞ്ജു സാംസൺ, ഋഷഭ് പന്ത്, ജിതേഷ് ശർമ, ധ്രുവ് ജുറൽ എന്നിവരുൾപ്പെടെ ഒന്നിലധികം പേർ ആ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്.
സാംസണും പന്തും ഇഷാനും മികച്ച പ്രകടനങ്ങൾ നടത്തി അവകാശവാദത്തിന് ശക്തി കൂട്ടിയപ്പോൾ രാഹുലിൻ്റെ മുന്നേറ്റം ഇതുവരെ ഉണ്ടായിട്ടില്ല.ഏപ്രിൽ അവസാനത്തോടെ സെലക്ഷൻ കമ്മിറ്റി സാധ്യത ടീമിനെ തെരഞ്ഞെടുക്കും.അതായത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സീസണിൻ്റെ ആദ്യ പകുതിയിൽ തന്നെ മികവ് പുലർത്തുന്നവർക്ക് ടി 20 വേൾഡ് കപ്പ് ടീമിലേക്കുള്ള വഴി തുറക്കും.വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് 2022 ഡിസംബർ മുതൽ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല. സുഖം പ്രാപിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ മത്സരമാണ് ഐപിഎൽ 2024.
Rishabh Pant completes his 3000 IPL runs in 103 innings! 👊#DC #RishabhPant #IPL2024 pic.twitter.com/yEb8ofiZ5e
— Sportskeeda (@Sportskeeda) April 12, 2024
ഇപ്പോൾ നടക്കുന്ന സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമ്പോൾ അദ്ദേഹം ഫോമും ഫിറ്റ്നസും കാണിച്ചു.ആറ് കളികളിൽ നിന്ന് 194 റൺസ് നേടിയ പന്ത്, ഐപിഎൽ 2024-ൽ ഇതുവരെ ഡിസിയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്, കൂടാതെ രണ്ട് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്നലെ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ ഡിസിയുടെ ആറ് വിക്കറ്റ് വിജയത്തിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.നാല് ഫോറും രണ്ട് സിക്സറും അടക്കം അതിവേഗം 24 പന്തിൽ 41 റൺസ് നേടി.തൻ്റെ ഇന്നിംഗ്സിനിടെ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സാംസണിൻ്റെ മുൻ റെക്കോർഡ് മെച്ചപ്പെടുത്തിക്കൊണ്ട് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 3,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി 26-കാരൻ.
RISHABH PANT IS WELL & TRULY BACK IN T20. 🔥👌 pic.twitter.com/PZOFnYFUNw
— Johns. (@CricCrazyJohns) April 12, 2024
ഈ ആഴ്ച ആദ്യം, ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ജയ്പൂരിൽ RR-നെ നേരിട്ടപ്പോൾ ഏറ്റവും വേഗത്തിൽ 3000 റൺസ് തികച്ചതിൻ്റെ പുതിയ എക്കാലത്തെയും ഐപിഎൽ റെക്കോർഡ് സ്ഥാപിച്ചിരുന്നു. വിരാട് കോലിയാണ് രണ്ടാം സ്ഥാനത്തുള്ളത് , സഞ്ജു സാംസൺ നാലാമതാണ്.സീസണിലെ ഡിസിയുടെ രണ്ടാമത്തെ വിജയമായിരുന്നു ഇന്നലെ നേടിയത്.
Rishabh Pant is right back on track in IPL 2024 👏
— CricTracker (@Cricketracker) April 12, 2024
A positive sign for Team India ahead of T20 World Cup 2024 pic.twitter.com/Plo2ZNHTHm