പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയൽ മാഡ്രിഡിന്റെ ഹീറോയായ ഗോൾ കീപ്പർ ആൻഡ്രി ലുനിൻ | Andriy Lunin
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള റയൽ മാഡ്രിഡിന്റെ വിജയത്തിൽ ഹീറോ ആയത് ഗോൾകീപ്പർ ആൻഡ്രി ലുനിൻ ആയിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ സിൽവയുടെയും കൊവാസിച്ചിൻ്റെയും തുടർച്ചയായ സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തിയ ആൻഡ്രി ലുനിൻ ആണ് റയലിന്റെ വിജയശില്പി ആയി മാറിയത്.
എന്നാൽ ബെർണാഡോ സിൽവയുടെ സ്പോട്ട് കിക്കിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.റയൽ മിഡ്ഫീൽഡർ ഫെഡറിക്കോ വാൽവെർഡെയെ യുവേഫയുടെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.രണ്ടാം പാദത്തിൽ ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ പെനാൽറ്റി ഷൂട്ടിലേക്ക് മത്സരം പോയി. ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില പാലിച്ചിരുന്നു.
🤍 “I am the 𝐡𝐚𝐩𝐩𝐢𝐞𝐬𝐭 man in the world”, says Real Madrid penalties hero Andriy Lunin 🇺🇦
— Fabrizio Romano (@FabrizioRomano) April 18, 2024
◉ Joined Real Madrid in 2018 as third goalkeeper.
◉ Accepted loans to Leganés, Valladolid, Oviedo.
◉ Started this season as a third goalkeeper too.
◉ Record with his 9️⃣ saves… pic.twitter.com/ApB2QriWzf
സിൽവ പെനാൽറ്റി നേരെ ലുനിന്റെ കൈകളിലേക്കാണ് അടിച്ചത്.റയലിൻ്റെ പരിശീലകരുമായി ഷൂട്ടൗട്ടിന് മുമ്പ് എടുത്ത ഒരു തീരുമാനം എളുപ്പമുള്ള സേവ് ആക്കി മാറ്റിയെന്ന് ലുനിൻ പറഞ്ഞു.“എനിക്ക് ഒരു കിക്കിലൂടെ ഒരു റിസ്ക് എടുക്കേണ്ടതുണ്ട്, ഞങ്ങൾ ഒരെണ്ണം തിരഞ്ഞെടുത്തു (മധ്യത്തിൽ തുടരാൻ) അത് ഞങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചതിന് നന്ദി,” ലുനിൻ ആശ്വാസത്തിൻ്റെ നെടുവീർപ്പോടെ Movistar Plus+ നോട് പറഞ്ഞു.“ഇതൊരു എവേ ചാമ്പ്യൻസ് ലീഗ് ഗെയിമാണ്, ഞങ്ങൾ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോയത്… പക്ഷേ ടീമിന് വേണ്ടി പോരാടിയ എല്ലാത്തിനും ഞാൻ വളരെ നന്ദിയുള്ളവനാണ്” ഉക്രൈൻ താരം പറഞ്ഞു.
റയലിന്റെ ഒന്നാം നമ്പർ കീപ്പർ തിബോ കോർട്ടോയിസിന് പരിക്കേറ്റത് കൊണ്ടാണ് ആൻഡ്രി ലുനിന് വല കാക്കാൻ അവസരം വന്നത്.2018 ൽ സോറിയ ലുഹാൻസ്കിൽ നിന്ന് സൈൻ ചെയ്തതിന് ശേഷം ഈ സീസണിന് മുൻപായി ക്ലബ്ബിനായി ഒമ്പത് സ്പാനിഷ് ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്.ലെഗനെസ്, വല്ലാഡോലിഡ്, ഒവീഡോ എന്നിവിടങ്ങളിൽ ലോണിൽ കളിച്ചു. എന്നാൽ ഈ സീസണിൻ്റെ തുടക്കത്തിൽ കോർട്ടോയിസിന് പരിക്കേറ്റത് താരത്തിന് ഭാഗ്യമായി മാറി. കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ താരം റയലിന്റെ ഹീറോ ആയി മാറി.
“എനിക്ക് അതൊരു മികച്ച അനുഭവമാണ്. ഞാൻ തളർന്നുപോയി, എൻ്റെ കരിയറിൽ ആദ്യമായാണ് ഞാൻ ഇതുപോലൊരു ഗെയിം കളിക്കുന്നത്, 120 മിനിറ്റ്, പെനാൽറ്റികൾ, സമ്മർദ്ദം, ഉത്തരവാദിത്തം. വികാരം വിശദീകരിക്കാൻ പ്രയാസമാണ്”ആൻഡ്രി ലുനിൻ പറഞ്ഞു.