‘ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്’: ഐപിഎല്ലിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് സൂര്യകുമാർ യാദവ് | IPL2024
ഇന്നലെ മുള്ളൻപൂരിൽ പഞ്ചാബ് കിങിനെതിരെ സൂര്യകുമാർ യാദവിന്റെ മികച്ച ഇന്നിങ്സാണ് മുംബൈ ഇന്ത്യൻസിന് വലിയ സ്കോർ സമ്മാനിച്ചത്.മുംബൈയ്ക്കായി 53 പന്ത് നേരിട്ട സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയാണ് പുറത്തായത്. മത്സരത്തിന് ശേഷം ഐപിഎല്‍ പതിനേഴാം പതിപ്പിലെ തന്റെ പ്രകടനങ്ങളെ കുറിച്ച് സൂര്യ സംസാരിക്കുകയും ചെയ്തിരുന്നു.
ഒരു കായിക ഇനത്തില്‍ എപ്പോഴും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുമെന്നതിന്റെ തെളിവാണ് തന്റെ കഴിഞ്ഞ നാല് ഇന്നിങ്സിലെ പ്രകടനം എന്നായിരുന്നു താരത്തിന്റെ അഭിപ്രായം.ഈ വർഷം ആദ്യം കണങ്കാലിലെ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും സൂര്യയ്ക്ക് നഷ്ടമായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് സൂര്യ ടീമിലേക്ക് മടങ്ങിയെത്തിയത്. ഇന്നലത്തെ മത്സരത്തിന് ശേഷം തൻ്റെ ഫിറ്റ്നസിനെക്കുറിച്ച് സൂര്യ തുറന്നുപറഞ്ഞു.
‘കളിയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് പഠിപ്പിക്കുന്ന ഇന്നിങ്സുകളായിരുന്നു അവയെല്ലാം. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായാണ് പോകുന്നത്. ഞാൻ നല്ലതുപോലെ പരിശീലനം നടത്തുന്നുണ്ട്, എനിക്ക് മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യാനും സാധിക്കുന്നുണ്ട്. ഉടൻ തന്നെ 40 ഓവറും ഗ്രൗണ്ടില്‍ നിന്ന് കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- സൂര്യകുമാര്‍ യാദവ് പറഞ്ഞു. ടീമിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ പൂജ്യത്തിനു പുറത്തായ സൂര്യ അടുത്ത മത്സരത്തിൽ ഫിഫ്റ്റി നേടി.അടുത്ത മത്സരത്തിൽ വീണ്ടും പൂജ്യത്തിനു പുറത്തായ സൂര്യ ഇന്നലെ അർദ്ധ സെഞ്ച്വറി നേടി.
ജസ്പ്രീത് ബുംറ (3/21), കോറ്റ്സി (3/32) എന്നിവരുടെ സ്വാധീനമുള്ള സ്പെല്ലുകളും സൂര്യ കുമാർ യാദവിൻ്റെ 78 റൺസിൻ്റെ ഉജ്ജ്വല പ്രകടനവും പഞ്ചാബ് കിംഗ്സിനെ ഒമ്പത് റൺസിന് പരാജയപ്പെടുത്താൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചു.സൂര്യകുമാർ യാദവിൻ്റെ 78 റൺസ് 192/7 എന്ന സ്കോറിലേക്ക് മുംബൈയെ എത്തിച്ചു.അശുതോഷിൻ്റെ (28 പന്തിൽ 61) മികച്ച ഇന്നിംഗ്സ് പഞ്ചാബിന് പ്രതീക്ഷ നൽകിയെങ്കിലും അവസാനം വിജയം മുംബയ്ക്കൊപ്പം നിന്നു.