വിരാട് കോലിയുടെയും ബാബർ അസമിൻ്റെയും ലോക റെക്കോർഡ് തകർത്ത് മുഹമ്മദ് റിസ്വാൻ | Mohammad Rizwan
അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരം മഴ മൂലം ഉപേക്ഷിച്ചതിന് ശേഷം റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ന്യൂസിലൻഡിനെതിരെയുള്ള രണ്ടാംമത്സരത്തിൽ സമഗ്രമായ വിജയത്തോടെ പാകിസ്ഥാൻ പരമ്പരയിൽ മുന്നിലെത്തി.ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെത്തിയ മുഹമ്മദ് ആമിർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാകിസ്ഥാൻ 12.1 ഓവറിൽ 90 റൺസിന് കിവീസിനെ പുറത്താക്കി.
മൂന്നാം ഓവറിൽ ടിം സെയ്ഫെർട്ടിനെ പുറത്താക്കി അഫ്രീദി പാകിസ്താന് മികച്ച തുടക്കം നൽകി.അമീർ തുടർച്ചയായി രണ്ട് വിക്കറ്റും വീഴ്ത്തി. സ്പിൻ ജോഡികളായ അബ്രാർ അഹമ്മദും ഷദാബ് ഖാനും മധ്യനിരയെ തകർത്തപ്പോൾ പാകിസ്ഥാൻ 18.1 ഓവറിനുള്ളിൽ ആതിഥേയരെ പുറത്താക്കി.ക്യാപ്റ്റൻ ബാബർ അസം താളം കണ്ടെത്താൻ പാടുപെടുന്നതിനിടയിൽ പാകിസ്ഥാന് ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ സെയ്ം അയൂബിനെ നഷ്ടമായി. 34 പന്തിൽ നിന്ന് 45 റൺസുമായി മുഹമ്മദ് റിസ്വാൻ പുറത്താകാതെ നിൽക്കുകയും പാകിസ്താനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
Take a bow, Mohammad Rizwan 🙇 pic.twitter.com/yRes5QqCnv
— CricWick (@CricWick) April 20, 2024
വിക്കറ്റ് കീപ്പർ-ബാറ്റർ തൻ്റെ പന്തിൽ നാല് ബൗണ്ടറികളും ഒരു സിക്സും നേടി. ഈ ഇന്നിഗ്സോടെ അദ്ദേഹം ഫോർമാറ്റിൽ 3000 അന്താരാഷ്ട്ര റൺസ് എന്ന നാഴികക്കല്ലുകൾ പൂർത്തിയാക്കി.തൻ്റെ 79-ാം ഇന്നിംഗ്സിൽ T20I യിൽ ഈ നേട്ടം കൈവരിച്ച റിസ്വാൻ, ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലിയുടെയും ബാബറിൻ്റെയും ലോക റെക്കോർഡ് തകർത്ത് ഏറ്റവും വേഗത്തിൽ 3000 റൺസ് തികച്ച താരമായി മാറി.31-ാം വയസ്സിൽ, തൻ്റെ 79-ാം ടി20 ഇന്നിംഗ്സിലാണ് റിസ്വാൻ ഈ നേട്ടം കൈവരിച്ചത്. കോലിയും ബാബറും 81 ഇന്നിംഗ്സുകൾ വീതം എടുത്ത് 3,000 റൺസ് തികച്ചു.
Mohammad Rizwan is the latest batter to score 3000 T20I runs 👏
— Sport360° (@Sport360) April 20, 2024
An elite club of just 8 players 🤩 pic.twitter.com/iJ9kzzuHR7
കൂടാതെ ടി20 ഐ ക്രിക്കറ്റിൽ 3,000 റൺസ് കടക്കുന്ന രണ്ടാമത്തെ പാകിസ്ഥാൻ കളിക്കാരനായി റിസ്വാൻ മാറി, 3,712 റൺസുമായി ബാബർ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള ഒരേയൊരു കളിക്കാരൻ.2015ൽ ബംഗ്ലാദേശിനെതിരെ ടി20യിൽ അരങ്ങേറ്റം കുറിച്ച റിസ്വാൻ 2019 ലോകകപ്പിന് ശേഷം റെഗുലർ പ്ലെയിങ് ഇലവനിൽ തൻ്റെ സ്ഥാനം ഉറപ്പിച്ചു.117 മത്സരങ്ങളിൽ നിന്ന് 4,037 റൺസുമായി കോഹ്ലി ഒന്നാം സ്ഥാനത്താണ്. സ്വാൻ അന്താരാഷ്ട്ര ടി20യിൽ 3,000 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് നേടുന്ന എട്ടാമത്തെ ബാറ്ററാണ്.