മുംബൈക്കെതിരെ സെഞ്ച്വറി നേടിയ ജയ്‌സ്വാളിനെ അഭിനന്ദിച്ച് രോഹിത് ശർമ്മ | IPL 2024
2024 ഏപ്രിൽ 22ന് നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി യശസ്വി ജയ്‌സ്വാൾ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ മുംബൈക്കെതിരെയുള്ള പോരാട്ടത്തിൽ ജയ്‌സ്വാൾ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ആദ്യ 7 മത്സരങ്ങളിൽ റൺസ് സ്‌കോർ ചെയ്യാൻ പാടുപെട്ട ജയ്‌സ്വാൾ തൻ്റെ സമയമെടുത്ത് സെഞ്ച്വറി പൂർത്തിയാക്കി ഫോമിലേക്ക് മടങ്ങിയെത്തുകയും രാജസ്ഥാന് 9 വിക്കറ്റിന്റെ വിജയം നേടികൊടുക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ജയ്‌സ്വാളിനെ ആലിഗനം ചെയ്യുകയും പ്രശംസിക്കുകയും ചെയ്തു. ടി20 ലോകകപ്പ് ടീമിൽ ഓപ്പണർ സ്ഥാനത്തേക്ക് ജയ്‌സ്വാൾ മത്സരിച്ചിരുന്നുവെങ്കിലും ഐപിഎല്ലിലെ ആദ്യ 7 മത്സരങ്ങളിലെ മോശം ഫോം അത് പ്രതിസന്ധിയിലാക്കിയിരുന്നു. മുംബൈക്കെതിരെ ക്ഷമയോടെ കളിച്ച തകർപ്പൻ സെഞ്ച്വറി നേടി തിരിച്ചുവന്നിരിക്കുകയാണ്.തൻ്റെ കഴിവ് സെലക്ടർമാർ തിരിച്ചറിയുമെന്നും ടി 20 ലോകകപ്പിൽ തനിക്ക് ഒരു അവസരം ൽകുമെന്നും യുവതാരം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മുതൽ അസൂയാവഹമായ ഫോമിലാണ് ജയ്‌സ്വാൾ. 2023 ലെ 600+ റൺ സീസണിൽ ഇടംകയ്യൻ താരത്തിന് ഇന്ത്യൻ ക്യാപ്പ് നേടിക്കൊടുത്തു.അടുത്തിടെ സമാപിച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റിംഗ് താരമായിരുന്നു ഈ യുവതാരം എന്നാൽ ഈ സീസണിലെ ഐപിഎല്ലിൽ അത് തുടരാൻ ജയ്‌സ്വാളിന് സാധിച്ചിരുന്നില്ല.
യുവതാരത്തിൻ്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നു ഇതെന്ന് ഇതിഹാസ താരം ബ്രയാൻ ലാറയും ജയ്‌സ്വാളിനെ പ്രശംസിച്ചു.മോശം ഫോമിലുള്ള തൻ്റെ ഓട്ടം അവസാനിച്ചുവെന്ന് ബാറ്റർ പ്രതീക്ഷിക്കുന്നു. 60 പന്തിൽ ഒമ്പത് ഫോറും ഏഴ് സിക്‌സും സഹിതം ജയ്‌സ്വാൾ പുറത്താകാതെ 104 റൺസ് നേടി.