ഗുജറാത്തിനെതിരെയുള്ള ഫിഫ്റ്റിക്ക് ശേഷം ‘സ്ട്രൈക്ക് റേറ്റ്’ വിമർശനത്തിന് മറുപടി നൽകി വിരാട് കോലി | Virat Kohli
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വിജയത്തിലെത്തിച്ചതിൽ വിരാട് കോലിയുടെ ഇന്നിങ്സിന് വലിയ പങ്കാണ് വഹിച്ചത്. തൻ്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്ക് കാന്ത തിരിച്ചടി നൽകുന്നതായിരുന്നു വിരാട് കോലിയുടെ 44 പന്തിൽ നിന്നുള്ള 70 റൺസ്.
വിരാട് 6 ബൗണ്ടറിയും മൂന്നു സിക്സും നേടി.T20 ലോകകപ്പ് 2024 ടീമിലെ അദ്ദേഹത്തിൻ്റെ സ്ഥാനത്തെക്കുറിച്ച് തീവ്രമായ ചർച്ചകൾ നടക്കുന്നുണ്ട്.ഐപിഎൽ 2024-ലെ തന്റെ നാലാം അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്ലി കഴിവുകളെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചവർക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്.വിരാട് കോഹ്ലിയുടെ ഓപ്പണിംഗ് പങ്കാളിയും ആർസിബി നായകനുമായ ഫാഫ് ഡു പ്ലെസിസിൻ്റെ വിക്കറ്റ് നേരത്തെ നഷ്ടമായതിനാൽ എല്ലാ മത്സരങ്ങളിലും എന്ന പോലെ ടീമിൻ്റെ ഇന്നിംഗ്സ് നയിക്കാനുള്ള ഭാരം കോലിയുടെ മേൽ വന്നു ചേർന്നു.
ഐപിഎൽ 2024 ലെ അദ്ദേഹത്തിൻ്റെ ശരാശരി സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് വിമർശകർ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ, വിരാട് കോഹ്ലി തൻ്റെ വിക്കറ്റുകളുടെ മൂല്യം മനസ്സിലാക്കുകയും കളി മുന്നോട്ട് കൊണ്ടുപോകാൻ കൂട്ടുകെട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.ഐപിഎൽ 2024 ലെ ഓറഞ്ച് ക്യാപ്പ് ഹോൾഡറായ കോലി മൂന്നാമനായി ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ വിൽ ജാക്സിനു മികച്ച പിന്തുണ നൽകി.
Virat Kohli said, "all people who talk about strike rates and me not playing spin well love to talk about these things [numbers]. It's just about doing my job, it's kind of a muscle memory for me now". pic.twitter.com/2G2YJWkzh9
— Mufaddal Vohra (@mufaddal_vohra) April 28, 2024
“എൻ്റെ ടീമിന് കളി ജയിക്കുന്നത് പ്രധാനമാണ്..നിങ്ങൾ 15 വർഷമായി ഇത് ചെയ്യുന്നതിന് ഒരു കാരണമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ഇത് ജോലി ചെയ്യുന്നതിനെക്കുറിച്ചാണ്, ആളുകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും സംസാരിക്കാൻ കഴിയും. .എന്നെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനെ കുറിച്ചും സ്പിന്നിൽ കളിക്കാത്തതിനെ കുറിച്ചും അവർക്ക് സംസാരിക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് തന്നെ കളി നന്നായി അറിയാം,” ടൈറ്റൻസിനെതിരായ മത്സരത്തിന് ശേഷം കോഹ്ലി പറഞ്ഞു.
“ബോക്സിൽ ഇരിക്കുന്ന ആളുകൾക്ക് എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും പറയാനാകും, ടീമിന് ആവശ്യമുള്ളത് അനുസരിച്ച് ഞാൻ കളിക്കുകയും എൻ്റെ ടീമിനായി മത്സരങ്ങൾ ജയിക്കുകയും ചെയ്യും,” കോഹ്ലി കൂട്ടിച്ചേർത്തു. ഈ സീസണിൽ 500 റൺസ് കോലി മറികടക്കുകയും ചെയ്തു. ഏഴാം തവണയാണ് കോലി ഇന്ത്യൻ പ്രീമിയർ ലീഗിൽ 500 റൺസ് മറികടക്കുന്നത്.