‘6:41 മുതൽ 6:47 വരെ’ : വിൽ ജാക്ക്‌സിന് ഫിഫ്‌റ്റിയിൽ നിന്നും സെഞ്ചുറിയിലെത്താൻ വേണ്ടിവന്നത് ആറ് മിനുട്ട് മാത്രം | IPL2024

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽസ് ചലഞ്ചേഴ്‌സ് ബംഗലൂരു താരം വിൽ ജാക്‌സിൻ്റെ കിടിലൻ ഇന്നിംഗ്‌സിനാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികൾ സാക്ഷ്യം വഹിച്ചത്.ജാക്ക്സ് തൻ്റെ ആദ്യ 17 പന്തിൽ 17 റൺസ് നേടി ഈ സമയം താരത്തിന്‍റെ ബാറ്റില്‍ നിന്നും ആകെ പിറന്നത് ഒരു ഫോര്‍ മാത്രം, 31 പന്തിൽ ഫിഫ്റ്റി തികച്ചു.

എന്നാൽ അടുത്ത ആറ് മിനിറ്റിനുള്ളിൽ മത്സരത്തിൻ്റെ ഗതി തന്നെ മാറി.വൈകുന്നേരം 6:41 നും 6:47 നും ഇടയിൽ ജാക്ക് ഗുജറാത്ത് ബൗളര്മാരെ ഒരു ദയയുമില്ലാതെ പെരുമാറുന്ന കാഴ്‌ചയാണ്‌ കാണാൻ സാധിച്ചത്.ഗുജറാത്തിന്‍റെ വെറ്ററൻ പേസര്‍ മോഹിത് ശര്‍മ പന്തെറിയാൻ എത്തിയതോടെയായിരുന്നു താരം ഗിയര്‍ മാറ്റിയത്. മോഹിതിന്‍റെ ആദ്യ ഓവറില്‍ ഓരോ സിക്‌സും ഫോറും പായിച്ചതോടെ 21 പന്തില്‍ 27 റണ്‍സ് എന്ന നിലയിലേക്ക് തന്‍റെ സ്കോര്‍ ഉയര്‍ത്താൻ ജാക്‌സിന് സാധിച്ചു.

13-ാം ഓവറില്‍ സായ് കിഷോറിനെതിരെ ഒരു സിക്‌സ്.15-ാം ഓവര്‍ പന്തെറിയാനെത്തിയ മോഹിത് ശര്‍മയെ ഫോറും സിക്‌സും പറത്തി നേരിട്ട 31-ാം പന്തില്‍ ജാക്‌സ് അര്‍ധ സെഞ്ച്വറിയിലേക്ക് എത്തി. 29 റണ്‍സായിരുന്നു മോഹിത് തന്‍റെ രണ്ടാം ഓവറില്‍ വഴങ്ങിയത്. റാഷിദ് ഖാൻ എറിഞ്ഞ 16 ആം ഓവറിൽ നാല് സിക്‌സും ഒരു ബൗണ്ടറിയും നേടിയ ജാക്സ് സെഞ്ച്വറി തികക്കുകയും ആർസിബിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

15-ാം ഓവറിലെ രണ്ടാം പന്തിലാണ് ഇംഗ്ലിഷ് താരം അർധസെഞ്ചുറിയിലേക്ക് ബാറ്റുയർത്തിയത്. അതിനു ശേഷം 6, 2, 6, 4, 0, 6, 6, 4, 6, 6 ഇതായിരുന്നു താരത്തിന്റെ സ്കോർ.5 ബൗണ്ടറികളും അമ്പരപ്പിക്കുന്ന 10 സിക്‌സറുകളും അടങ്ങുന്ന പവർ ഹിറ്റിങ്ങിൻ്റെ അദ്ദേഹത്തിൻ്റെ 100* റൺസ്.വിരാട് കോലി 44 പന്തിൽ നിന്നും 6 ഫോറും മൂന്നു സിക്സുമടക്കം 70 റൺസ് നേടി ജാക്‌സിന് പിന്തുണ നൽകി. 24 റൺസ് നേടിയ ഡു പ്ലെസിസിന്റെ വിക്കറ്റാണ് ബെംഗളൂരുവിനു നഷ്ടമായത്. കോലി ജാക്സ് സഖ്യം രണ്ടാം വിക്കറ്റിൽ 166 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 200 റൺസാണ് നേടിയത്.

Rate this post