പാരീസ് ഒളിമ്പിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്ക് തോൽവി . നാടകീയ നിമിഷങ്ങൾ നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആഫ്രിക്കൻ കരുത്തരായ മൊറോക്കയാണ് അർജന്റീനയെ പരാജയപെടുത്തിയത്.
വാർ നിയമം അനുസരിച്ച് സമനില ഗോള്‍ റദ്ദാക്കിയതോടെ മൊറോക്കോയോട് അര്‍ജന്റീന പരാജയപ്പെടുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമാണ് അര്‍ജന്റീന സമനില ഗോള്‍ നേടിയത്. എന്നാല്‍ വാര് പരിശോധനയില്‍ ഈ ഗോള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് അര്‍ജന്റീനയ്ക്ക് സമനില പിടിക്കാനുള്ള അവസരം നഷ്ടമായത്.ഇൻജുറി ടൈമില്‍ അര്‍ജന്റീന താരം ക്രിസ്റ്റിയന്‍ മെദിന സമനില ഗോളടിച്ചശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗോള്‍ വീണതോടെ മൊറോക്കന്‍ ആരാധകര്‍ മൈതാനത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇതോടെ റഫറി മത്സരം സസ്പെന്‍ഡ് ചെയ്തു.പിന്നീട് നടന്ന ‘വാര്’ പരിശോധനയിലാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ ഓഫ് സൈഡാണെന്ന് കണ്ടെത്തിയത്.
രണ്ട് മണിക്കൂറിനുശേഷം സ്റ്റേഡിയം ഒഴിപ്പിച്ചാണ് മത്സരം പുനരാരംഭിച്ചത്. തുടര്‍ന്ന് ഗോള്‍ ഓഫ്സൈഡാണെന്ന് റഫറി വിധിച്ചു. ഏതാനും മിനുറ്റുകള്‍ കൂടി നടന്ന മത്സരം അവസാനിച്ചപ്പോള്‍ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയായിരുന്നു.ഗോള്‍ വീണ് ഒന്നര മണിക്കൂറിന് ശേഷമാണ് വാര് വിധി വന്നത്.ആദ്യപകുതിയുടെ അധികസമയത്താണ് സൂഫിയാന് മൊറോക്കോയ്ക്കായി ആദ്യഗോള്‍ നേടുന്നത്.മനോഹരമായ നീക്കത്തിനൊടുവിൽ മൊറോക്കോയുടെ അഖോമാഷ് നൽകിയ ബാക്ഹീൽ പാസ് പിടിച്ചെടുത്ത അസൂസി പോസ്റ്റിനു മുന്നിൽ കാത്തുനിന്ന സുഫിയാൻ റഹീമിയെ കണക്കാക്കി പായിച്ച ക്രോസ് അനായാസം വലയിലെത്തിക്കുകയായിരുന്നു.
49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് താരം ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി.68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീന ഒരു ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു സ്കോര്‍ നില 2-2 ആയത്. ഇഞ്ചുറി ടൈമിൻ്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. രണ്ടുതവണ ബാറില്‍ തട്ടിയെത്തിയ പന്ത് മെഡിന വലയിലേക്ക് എത്തിക്കുകയായിരുന്നു. പാർക് ഡി പ്രിൻസസിൽ നടന്ന ഗ്രൂപ്പ് സിയിലെ ഉദ്ഘാടന മത്സരത്തിൽ സ്പെയിൻ 2-1ന് ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തി.