റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
റൈറ്റ് ബാക്ക് സന്ദീപ് സിങ്ങിൻ്റെ കരാർ 2027 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കഴിഞ്ഞ സീസണുകളിലെ സന്ദീപിന്റെ ശക്തമായ പ്രകടനങ്ങളുടെ പ്രതിഫലനം ആണ് കരാർ നീട്ടൽ.2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്നതു മുതൽ, പ്രതിരോധ നിരയിലെ ഉറച്ചതും വിശ്വസനീയവുമായ സാന്നിധ്യമാണ് ഈ 29-കാരൻ. ക്ലബ്ബിനായി 57 മത്സരങ്ങൾ കളിച്ച സന്ദീപ് മികച്ച പ്രകടനവും സ്ഥിരതയും കാഴ്‌ചവെച്ചു.
പ്രതിരോധത്തിൽ നടത്തിയ സംഭാവനകൾക്ക് പുറമെ, 2022-23 ഐഎസ്എൽ സീസണിൽ ഒഡീഷ എഫ്‌സിക്കെതിരെ അവിസ്മരണീയമായ ഒരു വിജയ ഗോൾ നേടിയത് അദ്ദേഹത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനത്തിൽ ഒന്നാണ്.സന്ദീപിന്റെ കരാർ പുതുക്കലിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്:”സന്ദീപ് സിംഗ് ഞങ്ങളോടൊപ്പമുള്ള കരാർ നീട്ടുന്നതിൽ അതിയായ സന്തോഷമുണ്ട്. ഐഎസ്എല്ലിൽ അദ്ദേഹം വിശ്വസ്തനും ബഹുമുഖനുമായ കളിക്കാരനാണ്. സന്ദീപ് അദ്ദേഹത്തിന്റെ അനുഭവപരിചയം കൊണ്ട് ടീമിനായി കൂടുതൽ സംഭാവനകൾ നൽകുകയും ടീമിൻ്റെ ഒരു പ്രധാന ഭാഗമായി തുടരുന്നതും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.”
ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ അംഗമായി സന്ദീപ് ഇനിയും നമ്മോടൊപ്പം 🔏
— Kerala Blasters FC (@KeralaBlasters) July 30, 2024
We’re happy to share that Sandeep Singh has signed on for a contract extension, committing his future to the Club until 2027!
Read More ➡️ https://t.co/AxdLRblm0A#Sandeep2027 #KBFC #KeralaBlasters pic.twitter.com/jvVQm2zq3q
കരാർ പുതുക്കുന്നതിന് കുറിച്ച് സന്ദീപ് സിംഗ്:”കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്‌ക്കൊപ്പം ഉള്ള എൻ്റെ ഈ യാത്ര നീട്ടുന്നതിൽ ഞാൻ ആവേശഭരിതനാണ്. മാനേജ്‌മെൻ്റിൻ്റെയും സഹതാരങ്ങളുടെയും പിന്തുണയ്‌ക്ക് ഞാൻ നന്ദിയുള്ളവനാണ്. വരും സീസണുകളിൽ ടീമിൻ്റെ വിജയത്തിന് മികച്ച സംഭാവന നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ് ഒപ്പം മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കുകയും ചെയ്യും.”
സന്ദീപിൻ്റെ കരാർ നീട്ടിയത് പ്രതിരോധ നിരക്ക് അദ്ദേഹം നൽകുന്ന ആഴവും പ്രാധാന്യവും അടിവരയിടുന്നു. കഴിഞ്ഞ നാല് വർഷമായി ടീമിൻ്റെ ഒരു നിർണായക ഘടകമായി മാറിയ അദ്ദേഹത്തോടൊപ്പം തുടരുന്നതിൽ ക്ലബ്ബ് ആവേശത്തിലാണ്. ടീമിലെ മറ്റ് ഡിഫൻഡർമാർക്കൊപ്പം സന്ദീപിൻ്റെ അനുഭവപരിചയവും വൈദഗ്ധ്യവും വരും സീസണുകളിൽ ക്ലബ്ബിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രതീക്ഷിക്കുന്നു.