‘ആരാധകരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്’ : മുഹമ്മദന്‍സിനെതിരെയുള്ള മത്സരത്തിലെ സംഘർഷത്തേക്കുറിച്ച് പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് – മുഹമ്മദന്‍സ് എസ്‌സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ അതിക്രമം ഉണ്ടായിരുന്നു . ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ജയം നേടിയിരുന്നു.മൊഹമ്മദൻ എസ്‌സി ആരാധകർ മൈതാനത്തേക്കും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെയും കുപ്പികൾ എറിഞ്ഞതിനെത്തുടർന്ന് കുറഞ്ഞത് അഞ്ച് മിനിറ്റെങ്കിലും കളി നിർത്തിവച്ചു.

ഈ സംഭവത്തിൽ മൊഹമ്മദന്സിന് സോഷ്യൽ മീഡിയയിൽ ഉടനീളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ, കേരള ബ്ലാസ്റ്റേഴ്സും ഇക്കാര്യം അന്വേഷിക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിന് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്.മത്സരത്തിന്റെ 75-ാം മിനിറ്റില്‍ ജീസസ് ജിമെനെസ് ഗോള്‍ നേടിയതിനു പിന്നാലെയായിരുന്നു സംഭവം. 67-ാം മിനിറ്റില്‍ ക്വാമി പെപ്ര ആദ്യ ഗോള്‍ നേടിയ ശേഷം ഗാലറിയിലുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ആഘോഷത്തിലായിരുന്നു. പിന്നാലെ ജിമെനെസും ഗോള്‍ നേടിയതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലായി. ഇതോടെ തൊട്ടടുത്ത സ്റ്റാന്‍ഡിലിരുന്ന മുഹമ്മദന്‍സ് ആരാധകര്‍ കുപ്പികളും ചെരിപ്പുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നേര്‍ക്ക് വലിച്ചെറിയുകയായിരുന്നു.

കൊല്‍ക്കത്തയില്‍ വെച്ച് ഞങ്ങളുടെ ആരാധകര്‍ക്ക് അതിക്രമം നേരിടേണ്ടി വന്നു എന്നത് ഞങ്ങളെ ഏറെ ആശങ്കയിലാക്കുനഞ്ഞുവെന്നു കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരിച്ചു.”കൊൽക്കത്തയിൽ നടന്ന മത്സരത്തിനിടെ ഞങ്ങളുടെ ആരാധകർ നേരിട്ട ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി വളരെയധികം ആശങ്കാകുലരാണ്. ആരാധകരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്, കാരണം അവർ നാട്ടിലും പുറത്തും ക്ലബ്ബിന്‍റെ അവിഭാജ്യ ഘടകമാണ്. സ്ഥിതിഗതികൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി ഞങ്ങൾ കൊൽക്കത്തയിലെ അധികൃതരുമായും ഐ.എസ്.എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ട്”.

“മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ആരാധകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ ക്ലബ്ബിന്‍റെയും കടമയാണ്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല, കളിക്കാരുടെയും സംഘാടകരുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കണം.ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല, കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആരാധകരുടെയും സുരക്ഷയ്ക്കായി ഇത് നിയന്ത്രിക്കണം.ഞങ്ങളുടെ ആരാധകരോട് അവരുടെ മാതൃകാപരമായ പെരുമാറ്റം നിലനിർത്താനും ടീമിനെ എപ്പോഴും ചെയ്യുന്നതുപോലെ ആവേശത്തോടെ പിന്തുണയ്ക്കുന്നത് തുടരാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു”കേരള ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

Rate this post