പെരേര ഡയസിന്റെ ഗോളിന് ജീസസ് ജിമിനസിലൂടെ മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ് , ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടക്കുന്ന മത്സരത്തിന്ററെ ആദ്യ പകുതിയിൽ കേരള ബ്ളാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒപ്പത്തിനൊപ്പം . എട്ടാം മിനുട്ടിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോർഹെ ഡയസ് പെരേരയാണു ഗോൾ നേടിയത്. പ്രീതം കോട്ടാൽ നഷ്ടമാക്കിയ പന്ത് പിടിച്ചെടുത്താണ് ഡയസ് ഗോൾ നേടിയത്.ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ പെനാൽറ്റി ഗോളിലൂടെ ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.
സൂപ്പർ താരം നോഹ സദൗയി ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്സിയെ നേരിട്ടത്. പരിക്ക് മൂലം മൊറോക്കൻ താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല. ആവേശകരമായ മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ ഗോൾ നേടി ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു.
OH JESUS! 🥵 @GurpreetGk makes a BIG save to deny #JesusJimenez! 🧤
— Indian Super League (@IndSuperLeague) October 25, 2024
Tune in to @Sports18-3 and #AsianetPlus to watch #KBFCBFC or stream it FOR FREE only on @JioCinema: https://t.co/o5XtLMp42n#ISL #LetsFootball #BengaluruFC #GurpreetSinghSandhu #ISLMoments | @bengalurufc pic.twitter.com/Nb8rtRq7sL
എട്ടാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് ഹോർഹെ ഡയസ് പെരേരയാണു ഗോൾ നേടിയത്. പ്രീതം കോട്ടാൽ നഷ്ടമാക്കിയ പന്ത് പിടിച്ചെടുത്താണ് ഡയസ് ലക്ഷ്യം കണ്ടത്. പത്താം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്താൻ അവസരം ലഭിച്ചു.ബോക്സിന് പുറത്ത് നിന്നും ജിമെനെസിന് സന്ദീപ് ഒരു ക്രോസ് നൽകി. സ്പാനിഷ് താരം നെഞ്ചിൽ എടുത്ത് ലക്ഷ്യത്തിലേക്ക് അടിച്ചെങ്കിലും പന്ത് ക്രോസ്ബാറിൽ തട്ടി പുറത്ത് പോയി.
A perfect chip by Pereyra Díaz, straight above and in! 🎯🤩
— JioCinema (@JioCinema) October 25, 2024
Watch #KBFCBFC LIVE NOW #JioCinema & #Sports18-3 #ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/jXzjYPrDkV
ഗോൾ വഴങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്സ് ആക്രമണം കൂടുതൽ ശക്തമാക്കുന്നതാണ് കാണാൻ സാധിച്ചത്.ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് പലവട്ടം ബെംഗളൂരു ബോക്സിനെ വിറപ്പിച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചിട്ടില്ല. 30 ആം മിനുട്ടിൽ നല്ലൊരു പൊസിഷനിൽ നിന്നും ലഭിച്ച ഫ്രീകിക്ക് ലൂണ പുറത്തേക്കടിച്ചു കളഞ്ഞു. 42 ആം മിനുട്ടിൽ പെപ്രയുടെ ഷോട്ട് ഗുർപ്രീത് തടഞ്ഞു. 44 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പെപ്രയെ രാഹുൽ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ജീസസ് ജിമിനസ് പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. ഈ സീസണിൽ ബെംഗളൂരു വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.