‘ഈ തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞു’: പെപ്രയുടെ ചുവപ്പ് കാർഡിനെക്കുറിച്ച് പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയോടും തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാല് ഗോളുകളുടെ തോൽവിയാണു ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.ഇതോടെ ഈ സീസണില്‍ മൂന്ന് തോല്‍വിയേറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായി.
മത്സരത്തില്‍ മുംബൈയ്ക്ക് രണ്ട് പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിന് ഒരു പെനാല്‍റ്റിയും ലഭിച്ചു. കേരളത്തിനായി ക്വാമെ പെപ്ര 71-ാം മിനുറ്റില്‍ ഗോള്‍ നേടി. ജീസസ് ജിമനെസ് 57-ാം മിനുറ്റിലാണ് ഗോള്‍ നേടിയത്. മുംബൈയ്ക്കായി 90-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ലലിയാന്‍സുവാല ചാങ്‌തെയും നികോലവോസ് കരേലിസ് 55-ാം മിനുറ്റിലും പെനാല്‍റ്റി ഗോള്‍ നേടി. ഒമ്പതാം മിനുറ്റില്‍ ആദ്യഗോള്‍ നേടിയതും കരേലിസ് തന്നെയാണ്. നഥാന്‍ റോഡ്രിഗസാണ് മുംബൈയ്ക്കായി ഗോള്‍ നേടിയ (75) മറ്റൊരു താരം.
Mikael Stahre 🗣️ “I am really glad with Peprah's performance on the field, he is threat to opponent, he strong & fast. He won penalty for us & scored a goal but it will be learning for him & he knows that he put the team in trouble.” #KBFC pic.twitter.com/zxekqrcp8e
— KBFC XTRA (@kbfcxtra) November 3, 2024
മത്സരത്തിന് ശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പെപ്രയുടെ ചുവപ്പ് കാർഡിനെ ക്കുറിച്ച് സംസാരിച്ചു.ഇന്നത്തെ മത്സരത്തിൽ നിർണായകമായ പ്രകടനമായിരുന്നു ക്വമെ പെപ്രയുടേത്. ആദ്യ ഗോളിന് കാരണമായ പെനാൽറ്റിയിലേക്ക് വഴിയൊരുക്കിയത് പെപ്രയായിരുന്നു. രണ്ടാമത്തെ ഗോൾ പിറന്നത് അദ്ദേഹത്തിൽ നിന്നുമായിരുന്നു. മത്സരത്തിൽ ഗോൾ നേടിയ ശേഷം ക്വമെ പെപ്ര നടത്തിയ അതിരുവിട്ട ആഹ്ലാദ പ്രകടനം അദ്ദേഹത്തിന് മത്സരത്തിലെ രണ്ടാമത്തെ മഞ്ഞക്കാർഡിന് വഴിവെച്ചിരുന്നു. അദ്ദേഹം കളത്തിന് പുറത്തേക്ക് പോയതോടെ ബ്ലാസ്റ്റേഴ്‌സ് പത്ത് പേരായി ചുരുങ്ങിയിരുന്നു.
മത്സരശേഷം ഉടൻ തന്നെ ലോക്കർ റൂമിൽ ഈ വിഷയത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും ഇനി ഈ തെറ്റ് അദ്ദേഹം ആവർത്തിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി. “ഒന്നാമതായി ആഹ്ലാദപ്രകടനത്തെക്കുറിച്ച് അദ്ദേഹത്തെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ലോക്കർ റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു, അവൻ ഇനി ഒരിക്കലും ഈ തെറ്റ് വരുത്തില്ല” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
” മത്സരത്തിൽ പെപ്ര നടത്തിയ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. കരുത്തും വേഗതയുമുള്ള അവൻ എപ്പോഴും എതിരാളികൾക്ക് ഭീഷണിയാണ്. അവൻ ഞങ്ങൾക്കായി ഒരു പെനാൽറ്റി നേടിതന്നു, ഒരു ഗോളുമടിച്ചു. എന്നാൽ, ഇത് അദ്ദേഹത്തിന് ഒരു പാഠമായിരിക്കും. ടീമിനെ താനാണ് പ്രതിസന്ധിയിലാക്കിയതെന്ന് അവനറിയാം. ഞങ്ങൾ ഇതിനകം അദ്ദേഹവുമായി ഇതിനെക്കുറിച്ച് ( ചുവപ്പ് കാർഡ്) സംസാരിച്ചു. ഇനി മുന്നോട്ട് നീങ്ങാനുള്ള സമയമാണ്” സ്റ്റാറെ പറഞ്ഞു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് പെപ്ര.