സച്ചിൻ സുരേഷിന്റെ പിഴവ്, കൊച്ചിയിൽ എഫ്സി ഗോവയോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗോവയോട് പരാജയപെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. 40 ആം മിനുട്ടിൽ ബോറിസ് സിംഗ് നേടിയ ഗോളിനായിരുന്നു ഗോവയുടെ വിജയം. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങിയത്. 10 മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ രാഹുൽ കെപിയുടെ പാസിൽ നിന്നുമുള്ള നോഹ സദൗയിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി.ആതിഥേയരുടെ പ്രതിരോധം തകർക്കാൻ ശ്രമിക്കുന്ന എഫ്‌സി ഗോവ പതുക്കെ മത്സരത്തിലേക്ക് വന്നു.കേരള ബ്ലാസ്റ്റേഴ്‌സാകട്ടെ വേഗത്തിലുള്ള ആക്രമണങ്ങൾ നടത്തി ഗോവൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 26 ആം മിനുട്ടിൽ ഗോവൻ താരം ഐക്കർ ഗുരോത്‌ക്‌സേനയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.കളി പുരോഗമിക്കുന്നതിനിടെ പതിയെ താളം വീണ്ടെടുത്ത ഗോവ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ആക്രമണം ശക്തമാക്കി.

40 ആം മിനുട്ടിൽ ബോറിസ് സിംഗ് എഫ്‌സി ഗോവയ്ക്ക് 1-0 ലീഡ് നൽകി.ഈ സീസണിലെ ആദ്യ മത്സരങ്ങളിലെന്നപോലെ, സച്ചിൻ സുരേഷിൻ്റെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്.സാഹിൽ ടവോറ നൽകിയ പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ബോറിസ് ബോക്സിന്റെ ഒരത്തുനിന്ന് തൊടുത്ത ഷോട്ട് തടയാമായിരുന്നെങ്കിലും സചിൻ സുരേഷിന്റെ കൈകളിൽതട്ടി വലയിലേക്ക് കയറുകയായിരുന്നു. കളിയിൽ താര​തമ്യേന മികച്ച നീക്കങ്ങൾ നടത്തുകയും പന്തിന്മേൽ കൂടുതൽ ആധിപത്യം പുലർത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ലീഡ് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് എഫ്‌സി ഗോവ. 61 ആം മിനുട്ടിൽ ആറ് യാർഡ് ബോക്‌സിനുള്ളിൽ നോഹ മനോഹരമായി ക്രോസ് ഇട്ടു, പക്ഷേ ഒരു ഗോവ ഡിഫൻഡർ ഒരു നിർണായക ബ്ലോക്ക് അവരുടെ രക്ഷക്കെത്തി. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും സന്ദേശ് ജിംഗൻ നേതൃത്വം നൽകുന്ന പ്രതിരോധം മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നു. 82 ആം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്ക് ഗോവൻ കീപ്പർ തടുത്തിട്ടു.89 അംഗ മിനുട്ടിൽ കോറൂ സിങ്ങിൻ്റെ ഗോളെന്നുറച്ച ഷോട്ട് ഗോവൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ തടുത്തിട്ടു.

Rate this post