ലാറയുടെ വെസ്റ്റിന്‍ഡീസിനെ കീഴടക്കി ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് ലീഗ് കിരീടം സ്വന്തമാക്കി സച്ചിന്റെ ഇന്ത്യ | Sachin Tendulkar
റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിന്റെ ആദ്യ സീസണിൽ വെസ്റ്റ് ഇൻഡീസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി.149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി അമ്പാട്ടി റായിഡു 50 പന്തിൽ നിന്ന് 74 റൺസ് നേടി. മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റായുഡുവിന്റെ ഇന്നിംഗ്സ്.
ആദ്യം ഓപ്പണർ സച്ചിൻ ടെണ്ടുൽക്കറും പിന്നീട് ഗുർകീരത് സിംഗ് മാൻ, യുവരാജ് സിംഗ് എന്നിവരും അദ്ദേഹത്തിന് പിന്തുണ നൽകി.ഇന്ത്യ 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.ഇന്ത്യയ്ക്ക് റായുഡു – സച്ചിന് ഓപണിങ് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് നേടി. എട്ടാം ഓവറില്‍ സച്ചിന് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഗ്രൗണ്ടിലുടനീളം റായിഡു ബൗണ്ടറികൾ പായിച്ചപ്പോൾ സച്ചിൻ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു.

എന്നിരുന്നാലും, മാസ്റ്റർ ബ്ലാസ്റ്ററിന്റെ ഇന്നിംഗ്സ് ടിനോ ബെസ്റ്റ് വെട്ടിച്ചുരുക്കി, അദ്ദേഹത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി.ക്യാപ്റ്റന്‍ 18 പന്തില്‍ 25 റണ്‍സുമായി മടങ്ങി.ഗുർകീരതും റായിഡുവും പിന്നീട് ചേസ് കൂടുതൽ മുന്നോട്ട് കൊണ്ടുപോയി. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു, പക്ഷേ യുവരാജും ബിന്നിയും 18-ാം ഓവറിനുള്ളിൽ വിജയം പൂർത്തിയാക്കി.യുവരാജ് സിംഗ് (13), സ്റ്റുവര്‍ട്ട് ബിന്നിയെ (16) റൺസും നേടി.
India have romped home to a dominant win against West Indies to be crowned champions of the International Masters League 2025.#InternationalMastersLeague #IML2025 #ThePapareCricket
— ThePapare (@ThePapareSports) March 16, 2025
More 👉 https://t.co/ZG1U0JUpG6 pic.twitter.com/LeHVRtNvvX
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് അടിച്ചെടുത്തു. ലെന്‍ഡല്‍ സിമണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി.പവൻ നേഗി, സ്റ്റുവർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.