‘വിരാട് കോഹ്‌ലിയുടെ അഭാവം ജീവിതത്തിൻ്റെ അവസാനമല്ല, അദ്ദേഹമില്ലാതെ ഇന്ത്യ ഓസ്‌ട്രേലിയയിൽ വിജയിച്ചു’: ആകാശ് ചോപ്ര | Virat Kohli

വിരാട് കോഹ്‌ലിയുടെ സേവനം ഇന്ത്യക്ക് നഷ്ടപെടുവെങ്കിലും താരത്തിൻ്റെ അഭാവം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് കോഹ്‌ലി ആദ്യം പിന്മാറിയിരുന്നു. ഈ സമയത്ത് ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് തോറ്റ ഇന്ത്യ വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റിൽ വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചപ്പോഴും കോലി പേര് ഉണ്ടായിരുന്നില്ല. സ്റ്റാർ ബാറ്ററുടെ അഭാവം ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുമോ എന്ന് ചോപ്രയോട് ചോദിച്ചു.”ഞാൻ അത്രയും ദൂരം പോകില്ല, നമുക്ക് സത്യം പറയാം, ആരെങ്കിലും വന്നതുകൊണ്ടോ പോകുന്നതുകൊണ്ടോ ജീവിതം നിലയ്ക്കില്ല. ജീവിതം മുന്നോട്ട് പോകണം, ഷോ തുടരണം. കോഹ്‌ലിയുടെ അഭാവം ഞങ്ങൾക്ക് ഒരുപാട് അനുഭവപ്പെടുന്നുണ്ട്, ഞാൻ വളരെ സത്യസന്ധനായിരിക്കും, ” ചോപ്ര പറഞ്ഞു.

കോഹ്‌ലിയുടെ അഭാവം ടീമിന് അനുഭവപ്പെടുന്നുണ്ടെണ്ടെങ്കിൽ പരമ്പര നഷ്ടപെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “തീർച്ചയായും കോലിയെ മിസ് ചെയ്യുന്നു,പക്ഷേ അദ്ദേഹത്തിന്റെ അഭാവം അർത്ഥമാക്കുന്നത് അവൻ ഇല്ലെങ്കിൽ നിങ്ങൾക്ക് പരമ്പര നഷ്ടപ്പെടുന്നും അല്ല.കാരണം കോലിയുടെ അഭാവത്തിൽ നിങ്ങൾ ഓസ്‌ട്രേലിയയിൽ ഓസ്‌ട്രേലിയയെ തോൽപിച്ചു.അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം ഉണ്ടായിരുന്ന മത്സരത്തിലാണ് ഇന്ത്യ പരാജയപ്പെട്ടത്” ചോപ്ര പറഞ്ഞു.

പരിചയ സമ്പന്നതയില്ലാത്ത ഇംഗ്ലണ്ട് ബൗളിംഗ് നിരയെ കോഹ്‌ലി മികച്ച രീതിയിൽ നേരിടുമായിരുന്നെന്നും രണ്ട് മത്സരങ്ങളിൽ 150 റൺസെങ്കിലും നേടുമായിരുന്നുവെന്നും ചോപ്ര അവകാശപ്പെട്ടു.ഫെബ്രുവരി 15 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ മൂന്നാം ടെസ്റ്റിൽ ഏറ്റുമുട്ടും.

Rate this post